ഓറശ്ശേമിലെ തെരുവുകള്‍ ശബ്ദാനമായി. കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു. സങ്കടകരമായ ഒരു കൂടിക്കാഴ്ച! മതാവ് ഓടിയെത്തുന്നു. അവര്‍ പരസ്പരം നോക്കി. നിറഞ്ഞൊഴുകുന്ന നാലുകണ്ണുകള്‍, വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍. “ഒരമ്മയും മകനും !” അവര്‍ പരസ്പരം സംസാരിക്കുന്നില്ല. മകന്‍െറ വേദന അമ്മയുടെ ഹൃദയം പിളര്‍ക്കുന്നു. അമ്മയുടെ വേദന മകന്‍െറ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു. നാല്പതാം ദിനം ഉണ്ണിയെ യരുശലേം ദേവാലയത്തില്‍ കാഴ്ച വെച്ചപ്പോള്‍ പുണ്യ പുരുഷനായ ശമയോന്െറ വാക്കുകള്‍ മാതാവിന്‍െറ ഹൃദയത്തില്‍ മുഴങ്ങി…
“നിന്‍െറ ഹൃദയത്തില്‍ ഒരു വാള് കടക്കും!”
രണ്ടായിരത്തിനപ്പുറം വര്‍ഷങ്ങള്‍ക്കു ഹൃദയത്തിലൂടെ കടന്നുപോയ അതേ വാള് ക്ഷതത്തില്‍ നുറങ്ങിയപോയ എത്ര എത്ര മാതൃഹൃദയങ്ങള്. ഇന്നും അത് ജൈത്രയാത്ര നടത്തുന്നു, അനുസ്യൂതം ! അട്ടപ്പാടിയിലെ ദളിതയുവാവ് എന്നു വിശേഷിക്കപ്പെടുന്ന ഹരിജന്‍ (ഗാന്ധിജി “ഹരേ, ജന്‍,”ദൈവത്തിന്‍െറ ജനം എന്നാണ് സംബോധന ചെയ്തത്) യുവാവിനെ തല്ലിക്കൊന്നപ്പോള്‍ അവന്‍െറ മാതാവിന്‍െറ ഹൃദയത്തിലൂടെയും ഇതേ വാള് തന്നെയല്ലേ കടന്നു പോയത്.
ഇറാഖില്‍, അഫ്ഗാനില്‍, സിറിയയില്‍, ലോകത്തെവിടെയും ഇത് ആവര്‍ത്തിക്കപ്പെടുന്നു. മനുഷ്യരാശി ഒരു വെല്ലുവിളി ഉയരുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വര്‍ത്ഥതയും, പരസ്പര സ്നേഹമില്ലായ്മയും ഭൂഗോളത്തെ അഗ്നി ചൂളയാക്കുന്നു. എവിടയും അസ്സമാധാനം!, വെല്ലുവിളികളും, പോര്‍വിളികളും. രാജ്യം രാജ്യത്തോടും, മതങ്ങള്‍ മതങ്ങളോടും, രാഷ്ട്രീയം രാഷ്ട്രീയത്തോടും ഏറ്റുമുട്ടന്നു. ധനവാന്‍െറ മേശക്കടിയിലെ അപ്പക്കഷണങ്ങള്‍ക്ക് കലപലകൂടുന്നു.
ദരിദ്രരുടെ ദീര്ഘനിശ്വാസളും, വിലാപങ്ങളും, പല്ലുകടിയും ഒരുവശത്തെങ്കില്‍, മറുപുറം രാജകീയ സുഖഭോഗങ്ങളുടെ പറുദീസ തന്നെ. ഇവിടെ പത്തു പ്രമാണങ്ങളിലെ കാതലായ ഒരു പ്രമാണം തിരസ്ക്കരിക്കപ്പെടുന്നുവെങ്കില്‍, ഈ ഈസ്റ്ററിന് എന്തര്‍ത്ഥം, “നിന്നെ പോലെ നിന്‍െറ അയല്‍ക്കാരനെ സനേഹിക്കുക.”
ഉറകെട്ടുപോയ ഉപ്പിനു സമാനമായി, സ്നേഹമില്ലായ്മയും, പ്രതികാരബുദ്ധിയും, ചതിയും, വഞ്ചനയും ഉപേക്ഷിക്കാനാണ് എല്ലാ കൊല്ലവും വന്നെത്തുന്ന ഈസ്റ്റര്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. അതു പുനരുദ്ധാനമാണ്. പുതിയ ഉയര്ത്തഴുന്നേല്പാണ്. അതു വീണ്ടും ജനനമാണ്. അതില്ലാത്ത നോമ്പും, പ്രാര്‍ത്ഥനയും, പ്രായശ്ചിത്തവും വ്യര്‍ത്ഥമെന്ന് ചിന്തിക്കുന്നതിലെന്തു തെറ്റ് !
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply