ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി പത്മഭൂഷണ്‍ ഏറ്റുവാങ്ങി

ms-dhoni-2  ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മുന്‍ നായകന്‍ എംഎസ് ധോണി രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ ഏഴാം വാര്‍ഷിക ദിനത്തിലായിരുന്നു ധോണി പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നും ബഹുമതി സ്വീകരിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് ധോണി. ഐസിസിയുടെ മൂന്ന് ട്രോഫികളും നേടിയ ഏക നായകനായ ധോണി പത്മഭൂഷന്‍ ബഹുമതി ലഭിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ്. 2009 ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ടറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്.കേണലായ ധോണി പൂര്‍ണ്ണ സൈനിക വേഷത്തിലാണ് ധോണി പത്മഭൂഷന്‍ സ്വീകരിക്കാനെത്തിയത്. 2011-ലായിരുന്നു അദ്ദേഹത്തിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി 2017 ല്‍ ഏകദിന-ട്വന്റി20 ടീമുകളുടെ നായകസ്ഥാനവും ഒഴിഞ്ഞു. നേരത്തെ 2007 ല്‍ കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ സാക്ഷിയ്‌ക്കൊപ്പമായിരുന്നു ധോണി ചടങ്ങിനെത്തിയത്.

ധോണിയ്ക്ക് പുറമെ ബില്യാര്‍ഡ്‌സ് താരം പങ്കജ് അദ്വാനിയും പത്മഭൂഷന്‍ സ്വീകരിച്ചു.

ms-dhoni-5 dhoni-820 ms-dhoni-1

New Delhi: Indian cricketer M.S. Dhoni  with wife Sakshi Singh during the Padma Awards 2018 function at Rastrapati Bhawan in New Delhi on Monday. PTI Photo by Atul Yadav(PTI4_2_2018_000270B)

New Delhi: Indian cricketer M.S. Dhoni during the Padma Awards 2018 function at Rastrapati Bhawan in New Delhi on Monday. PTI Photo by Atul Yadav(PTI4_2_2018_000235A)

 

 

 

 

Print Friendly, PDF & Email

Related News

Leave a Comment