ഡാളസ്സില്‍ ഗണിത ശാസ്ത്ര മത്സരങ്ങള്‍; മെയ് 5ന് രാവിലെ 10 മുതല്‍

Banner reducedഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ വാര്‍ഷിക ഗണിത ശാസ്ത്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 5 രാവിലെ 10 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. മൂന്ന് മുതല്‍ 12 വരെ ഗ്രേഡിലുള്ള വിദ്യാര്‍തിഥികള്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അര്‍ഹത.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിമി ജിജു 214 766 1850.

Math Competition

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News