ദേശീയ റാങ്കിംഗില്‍ അമൃത സര്‍വകലാശാല എട്ടാമത്

oneഅമൃതപുരി: 2018 ദേശീയ സര്‍വകലാശാല റാങ്കിംഗില്‍ അമൃത വിശ്വവിദ്യാപീഠത്തിന് എട്ടാം സ്ഥാനം ലഭിച്ചു.

ദേശീയ തലത്തിലുള്ള മികച്ച സര്‍വകലാശാലകളെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് ലിസ്റ്റിലാണ് അമൃത വിശ്വവിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്താന്‍ സാധിച്ചത്.

ദേശീയതലത്തിലുള്ള മികച്ച സര്‍ക്കാര്‍ സര്‍വകലാശാലകളോടൊപ്പം ആദ്യ പത്തില്‍ ഇടം നേടാനായ ഏക സ്വകാര്യ സര്‍വകലാശാലയാണ് അമൃത വിശ്വവിദ്യാപീഠം. ഇതോടെ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ സര്‍വകലാശാലയായി അമൃത വിശ്വവിദ്യാപീഠം മാറിയിരിക്കുകയാണ്.

മികച്ച അദ്ധ്യയന രീതികള്‍, റിസര്‍ച്ച് സൗകര്യങ്ങള്‍, ബിരുദം ലഭിച്ചവരുടെ എണ്ണം, മികച്ച പഠന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അമൃത വിശ്വവിദ്യാപീഠം ഈ നേട്ടത്തിന് അര്‍ഹത നേടിയത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവഡേക്കര്‍ ആണ് ഈ വര്‍ഷത്തെ രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.

അമൃത വിശ്വവിദ്യാപീഠത്തിന് ഈ അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യാ ഗവണ്മെന്‍റിനും, വിദ്യാര്‍ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്നും അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സിലര്‍ ഡോ വെങ്കിട്ട രംഗന്‍ പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News