ഫോമാ മിഡ് അറ്റ്‌ലാന്റിക് റിജനല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 7- ന്

Fomaa Convention Photot Flyerന്യൂജേഴ്സി: മടിയില്‍ കരുതാതെ മനസ്സില്‍ കരുതിയതു കരസ്ഥമാക്കാന്‍ വന്‍കരകളെ വകഞ്ഞുമാറ്റി എത്തിയ മലയാളിയുടെ മനക്കരുത്തിനെ മാറോടണിയിച്ച ഈ സ്വപ്നഭൂമിയില്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജന്‍ കണ്‍വന്‍ഷന്‍.

ഏപ്രില്‍ 7ാം തീയതി 4:30 മുതല്‍ 9:30 വരെ എഡിസണിലുള്ള ഇ ഹോട്ടലില്‍ വച്ച് റിജനല്‍ കണ്‍വന്‍ഷനും മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാമും കലാപരിപാടികളും, ചാരിറ്റി ബാങ്ക്വറ്റും നടത്തുന്നു.

പ്രവാസത്തിന്‍റെ വിരസതകള്‍ക്ക് അവധി കൊടുത്ത് സംസ്ക്കാരത്തിന്‍റെ തണലില്‍, സൗഹൃദത്തിന്റെ നിറവില്‍ ലോകമെമ്പാടുമുള്ള സംസ്കാരങ്ങളെ മാടിവിളിക്കുന്ന മധ്യ അറ്റ്‌ലാന്റിക്കിന്റെ മഞ്ഞണിഞ്ഞ മനോഹര തീരത്ത് കൈരളിയുടെ കനകച്ചിലങ്കതന്‍ നാദബ്രഹ്മം കൊണ്ട് വസന്തകാലത്തിന്‍റെ വര്‍ണ്ണപുഷ്പങ്ങള്‍ വിരിയിച്ച് ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജന്‍ കണ്‍വന്‍ഷന്‍.

ജൂണ്‍ മാസത്തില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനു മുന്നോടിയായി നടത്തിവരുന്ന റീജനല്‍ കണ്‍വന്‍ഷനില്‍ ഫോമയുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നു. 2018-20 ലെ ഫോമാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പരിചയപ്പെടുത്തലും അന്നേ ദിവസം നടക്കുന്നു. ഈ റീജന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ കലാശകൊട്ടാണ് ഏപ്രില്‍ 7 ന് ന്യൂജേഴ്സിയില്‍ അരങ്ങേറുന്നത്.

റീജനല്‍ വൈസ് പ്രസിഡന്‍റ് സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട് റെയിസിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്സ് ജോണ്‍, ആര്‍ട്സ് ചെയമാന്‍ ഹരികുമാര്‍ രാജന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മിറ്റി ഇതിന്‍റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കണ്‍വന്‍ഷനോടനുബന്ധിച്ച് കലാസന്ധ്യയും, ചാരിറ്റി ബാങ്ക്വറ്റും നടത്തപ്പെടുന്നു. കേരളസമാജം ഓഫ് ന്യൂജേഴ്സി, കലാ, സൗത്ത് ജേഴ്സി അസ്സോസിയേഷന്‍ ഓഫ് കേരളൈറ്റ്സ്, ഡെല്‍മ, മാപ്പ്, കാഞ്ച് എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ സംഘടനകളിലെ പ്രസിഡന്‍റമാരുടെയും മറ്റ് ഭാരവാഹികളുടെയും പൂര്‍ണ്ണ പിന്തുണ ഇതിന്‍റെ ക്രമീകരണങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയാ (ആര്‍.വി.പി) 267 980 7923, അലക്സ് ജോണ്‍ (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 908 313 6121, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറര്‍ ) 862 812 0606.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News