Flash News

ഫോമാ, ചാമത്തിലിനോടൊപ്പം നില്‍ക്കുമ്പോള്‍….

April 6, 2018 , പന്തളം ബിജു തോമസ്‌

RAJU CHAMATHILഡാളസ്: എഴുപതിലേറെ അംഗസംഘടനകളുടെ ശക്തിയും പേറി, ഒരു ദശകത്തിനകം വളര്‍ന്നു പന്തലിച്ച ഫോമായുടെ അമരക്കാരനാകുവാന്‍ ഡാളസില്‍ നിന്നുമുള്ള ഫിലിപ്പ് ചാമത്തില്‍ സര്‍വ്വസമ്മതനായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ടീം വര്‍ക്കിന്റെ തന്ത്രപാടവം കൈമുതലാക്കി, വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിയ, പാരമ്പര്യത്തിന്റെ അനുഭവത്തികവോടെയാണ് ബിസനസ്സുകാരനായ അദ്ദേഹം ഫോമായുടെ പ്രസിഡന്റ്‌ പദവിയിലേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുവാനൊരുങ്ങുന്നത്.

രണ്ടായിരത്തിയെട്ടില്‍, കേവലം മുപ്പത്തിയഞ്ച് അസോസിയേഷനുകളുടെ പൂര്‍ണ്ണപിന്തുണയുമായി ആരംഭിച്ച ഫോമാ, ഇന്ന് അതിന്റെ ഇരട്ടിയിലേറെ അംഗസംഘടനകളുടെ പിന്‍ബലത്തോടെ വളര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായി നിലനില്‍ക്കുന്നു.

ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, എം ജി മാത്യു ടീം തുടങ്ങിവെച്ച സുശക്തമായ അടിത്തറയില്‍ നിന്നും പണിതുയര്‍ത്തിയതാണ് ഫോമായുടെ ചട്ടക്കൂട്. ഫോമായെ ഇത്രത്തോളം വളര്‍ത്തുവാന്‍ പരിശ്രമിച്ച മറ്റ് മുന്‍ പ്രസിഡന്റുന്മാരായ ജോണ്‍ ടൈറ്റസ്, ബേബി ഊരളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചചിറ എന്നിവരുടെ നേതൃത്വത്തില്‍ ലാഭേച്ചയില്ലാതെ പ്രവര്‍ത്തിച്ച നാഷണല്‍ കമ്മറ്റികളെ പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

ഈയിടെയായി, ഫോമായുടെ ഭരണഘടനയില്‍ വന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍ അനവധിയാണ്. പുതുതായി നിലവില്‍ വന്ന നിയമങ്ങളനുസരിച്ചുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. റീജിയന്‍ തലത്തില്‍, കണ്‍‌വന്‍ഷനും തിരഞ്ഞെടുപ്പും ആവേശതിമര്‍പ്പിലായിക്കഴിഞ്ഞു. എങ്ങും ഇത് വരെ കാണാത്ത തയ്യാറെടുപ്പുകള്‍. ഒരു അമേരിക്കന്‍ മലയാളി സംഘടനകളില്‍ വെച്ചേറ്റവും അധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍‌വന്‍ഷന്‍  എന്ന ഖ്യാതിയും ഇനി ഫോമായ്കു മാത്രം സ്വന്തം. യുവജങ്ങള്‍ക്ക് വേണ്ടി ഫോമായുടെ വാതില്‍ തുറന്നിടണം. അവര്‍ക്ക് കടന്നു വരുവാന്‍ നമുക്ക് വഴിയൊരുക്കാം.

ഫോമായുടെ കണ്‍‌വന്‍ഷന്‍  ഏതു മെട്രോ സിറ്റിയില്‍ നടത്തുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം മുന്‍കൂട്ടി നല്‍കുന്നതിനു പകരം,  കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുന്ന സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്ന തുകയ്ക്ക് കഴിയുന്നത്ര സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നുള്ളതാണ് ഒരു ഭരണസമതിയുടെ നേട്ടം. ഫോമായുടെ അന്തര്‍ദേശീയ കണവന്‍ഷന്‍ എവിടെയായിരിക്കണം എന്ന് തീരുമാനിക്കുവാനുള്ള പൂര്‍ണ്ണാവകാശം നാഷണല്‍ കമ്മറ്റിക്കാണ്.

ഡാളസില്‍ തന്നെ കണ്‍‌വന്‍ഷന്‍  വേണമെന്ന് അദ്ദേഹം പറയുന്നില്ല. “ഏവര്‍ക്കും സ്വാഗതം” അതാണ്‌ ടെക്സ്‌സ് സംസ്ഥാനത്തിന്റെ മുദ്രാവാക്യം.

ഡാളസ് സിറ്റി വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇരുപത്തിഅയ്യായിരത്തോളം മലയാളി കുടുംബങ്ങള്‍ ഉള്ള ഡാളസ് സിറ്റിയില്‍, ഫോമായുടെ അടുത്ത കണ്‍‌വന്‍ഷന്‍  വന്നാല്‍ അത് ഒരു വലിയ മലയാളി മാമാങ്കമായിരിക്കും. നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റണം, അതാണ്‌ തന്റെ പ്രവര്‍ത്തന ശൈലി. ഫോമായ്ക്കുവേണ്ടി നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. അത് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനവും, പ്രചോദനവുമേകും എന്ന് ഉറച്ച ആത്മവിശ്വാസവുമുണ്ട്. ഈ പദ്ധതികള്‍ക്കുള്ള ഫണ്ട് സമാഹരണം ഒരു ബാലികേറാമലയല്ല. അത് കണ്ടെത്താനുള്ള വഴികള്‍ ഈ മല്ലപ്പള്ളിക്കാരന്റെ കയ്യില്‍ വളരെ ഭദ്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top