ഇന്‍ഫാം ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും കര്‍ഷക വിളംബര കൂട്ടായ്മ സമാപനം തളിപ്പറമ്പിലും പാലായിലും

Ltrhd 2018കാഞ്ഞിരപ്പള്ളി: ഏപ്രില്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ഇന്‍ഫാം ദേശീയ കര്‍ഷക നേതൃസമ്മേളനത്തിന്‍റെയും കര്‍ഷകറാലിയുടെയും മൂന്നൊരുക്കമായിട്ടുള്ള കര്‍ഷകവിളംബര കൂട്ടായ്മയുടെ സംസ്ഥാനതല സമാപനങ്ങള്‍ കണ്ണൂര്‍ തളിപ്പറമ്പിലും, പാലായിലും നടക്കും. വടക്കന്‍ മേഖലാ കര്‍ഷക വിളംബര കൂട്ടായ്മാ സമാപനവും കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനവും തളിപ്പറമ്പ് സെന്‍റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 14ന് രാവിലെ 10 മണിക്ക് തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 20ന് ഇന്‍ഫാ പാലാ രൂപതാസമിതിയുടെ നേതൃസമ്മേളനവും തെക്കന്‍മേഖലാ കര്‍ഷകവിളംബര കൂട്ടായ്മ സമാപനവും പാലായില്‍ രൂപതാസഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാസമിതി നേതൃത്വം നല്‍കുന്ന ദേശീയ നേതൃസമ്മേളനത്തിനും കര്‍ഷകറാലിക്കും വിപുലമായ ഒരുക്കങ്ങള്‍ രൂപതാഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി വിലയിരുത്തി. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍, ഇന്‍ഫാം മേഖലാ ഡയറക്ടര്‍മാരായ ഫാ.മാത്യു പനച്ചിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, ഫാ.വര്‍ഗീസ് കുളംപള്ളിയില്‍, ഫാ.മാത്യു നിരപ്പേല്‍, ഫാ.സില്‍വാനോസ് മഠത്തിനകം, ഫാ.തോമസ് നല്ലൂര്‍കാലായിപ്പറമ്പില്‍, ഫാ.ദേവസ്യ തുമ്പുങ്കല്‍, ഫാ.ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ.ജോണ്‍ പനച്ചിക്കല്‍, ഫാ.റോബിന്‍ പട്രക്കാലായില്‍ എന്നിവര്‍ സംസാരിച്ചു.

രൂപതയിലെ പത്ത് മേഖലകളിലും വിവിധ കേന്ദ്രങ്ങളിലും നടക്കുന്ന കര്‍ഷകവിളംബരകൂട്ടായ്മയ്ക്ക് ഏപ്രില്‍ 10ന് 3 മണിക്ക് പാറത്തോട് മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേരുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി മേഖല പ്രവര്‍ത്തക കണ്‍വന്‍ഷനോടെ തുടക്കമാകും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുചേരുന്ന ഇന്‍ഫാം ദേശീയ സമിതി ഏപ്രില്‍ 27ലെ നേതൃസമ്മേളനത്തിന്‍റെ വിഷയനിര്‍ണ്ണയവും കാര്‍ഷികമേഖലയിലെ വിവിധ പ്രശ്നങ്ങളിലും ഇതര കാര്‍ഷിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലുള്ള കര്‍ഷകനിലപാടുകളിലും രൂപരേഖ തയ്യാറാക്കും.

ഫാ.തോമസ് മറ്റമുണ്ടയില്‍
രൂപതാ ഡയറക്ടര്‍, ഇന്‍ഫാം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment