അരിസോണ ‘ഗീത’യുടെ “ശുഭാരംഭം”ഏപ്രില്‍ 15 ന്

Gita1ഫീനിക്സ്: അരിസോണയിലെ ഗുരുവായൂരപ്പന്‍ വിശ്വാസികളുടെ ചിരകാലമായുള്ള ആഗ്രഹ സാക്ഷാത്ക്കാരത്തിനുള്ള പ്രഥമ ഉദ്യമത്തിന് ഈ വിഷു ദിനത്തില്‍ നാന്ദി കുറിക്കുകയാണ്. ഗുരുവായൂരപ്പന്‍ വിശ്വാസികള്‍ക്ക് കണ്ണനെ കാണാനും, പൂജ ചെയ്യാനും, നാരായണ മന്ത്രം ജപിക്കാനും, ഏകാദശി തൊഴുവാനും, കണ്ണന്റെ കഥകള്‍ കേള്‍ക്കുവാനും അത് പുതിയ തലമുറയിലേക്കു പകര്‍ന്നുകൊടുക്കാനുമുള്ള ഒരിടം വേണമെന്നതു വളരെ നാളായുള്ള ഒരാഗ്രഹം ആയിരുന്നു.

ആ ആശയസ്വപ്നം സാക്ഷാത്ക്കരിക്കാനും കേരളീയ സാംസ്കാരിക പൈതൃകവും, കേരളീയ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അതിന്റെ അന്തസത്തയും തലമുറകള്‍ പിന്തുടരണമെന്ന ആത്യന്തികമായ ആഗ്രഹവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഈ കൂട്ടായ്മയുടെ മുഖ്യ സംഘാടകരിലൊരാളും അരിസോണയിലെ ഇന്ത്യാ അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഡോ. സതീഷ് അമ്പാടി അറിയിച്ചു.

ഡോ. കളീക്കല്‍ ഹരികുമാര്‍, സുധീര്‍ കൈതവന, ശ്രീകുമാര്‍ നമ്പ്യാര്‍, ഡോ. ശരത് മേനോന്‍, മനു നായര്‍, വിജയ് നായര്‍, രാജേഷ് ബാബ, ജയമോഹന്‍ കര്‍ത്താ, ജിജു അപ്പുക്കുട്ടന്‍, ശ്യാം രാജ്, ഗിരീഷ് ചന്ദ്രന്‍, ശ്രീജിത്ത് ശ്രീനിവാസന്‍, ശ്രീകുമാര്‍ കൈതവന, ജോലാല്‍ കരുണാകരന്‍, പ്രവീണ്‍ ഷേണായ്, കല്യാണി മംഗലാട്ട്, ഗണേഷ് ഗോപാലപ്പണിക്കര്‍, സജീവ് മാടമ്പത്ത്, സുരേഷ് നായര്‍ , ദിലീപ് പിള്ള, ഷാനവാസ് കാട്ടൂര്‍ എന്നീ ഒരുപറ്റം വിശ്വാസികളുടെ വളരെ നാളായുള്ള ശ്രമഫലമായാണ് ഈ കൂട്ടായ്മ നിലവില്‍ വരുന്നത്.

‘ശുഭാരംഭ’ത്തിന്റെ കാര്യപരിപാടികള്‍ ഏപ്രില്‍ 15 ഞാറാഴ്ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10 മണിക്ക് ശുഭാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയില്‍ ശ്രീകോവില്‍ നിര്‍മിച്ചു അലങ്കാരം, ഗണപതിപൂജ, ശുഭാരംഭപൂജ, വിഷുപൂജ തുടങ്ങിയ ചടങ്ങുകളുടെ പൂര്‍ണ്ണതയോടെയാണ് ശുഭാരംഭ ചടങ്ങുകള്‍ നടക്കുക. പരമ്പരാഗതരീതിയില്‍ വിഷുക്കണിയൊരുക്കി കണിദർശനം തുടര്‍ന്ന് കൈനീട്ടവും നല്‍കും. കൂടാതെ, വിശ്വാസികള്‍ക്ക് വിഷു/പുതുവര്‍ഷരപൂജ, അര്‍ച്ചന, എന്നിവ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

തുടര്‍ന്ന് നടക്കുന്ന ശുഭാരംഭ ചടങ്ങില്‍ അരിസോണയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളിലെ സമുന്നതരായ നേതാക്കള്‍ ഭാഗഭാക്കാകും.

പൂജാദികര്‍മങ്ങള്‍ക്കു ശ്രീവെങ്കട് കൃഷ്ണ ക്ഷേത്ര തന്ത്രി ശ്രീ കിരണ്‍ റാവുവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

ഈ ശുഭാരംഭ ചടങ്ങുകളിലേക്കു എല്ലാ സന്മനസ്സുകളുടെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും, ഈ സംരഭത്തിന് എല്ലാ സഹായസഹകരണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കാംക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സതീഷ് അമ്പാടി 480-703-2000, സുധീര്‍ കൈതവന 480-246-7546, സജീവ് മാടമ്പത് 623-556-7019, ദിലീപ് പിള്ള 480-516-7964, ഗണേഷ് ഗോപാലപ്പണിക്കര്‍ 614-226-6789, ഷാനവാസ് കാട്ടൂര്‍ 480-577-3009.

IMG-20180321-WA0000

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment