നേതൃസമ്മേളനവും കര്‍ഷക റാലിയും; ഇന്‍ഫാം ദേശീയ സമിതി ഏപ്രില്‍ 10ന് കാഞ്ഞിരപ്പള്ളിയില്‍

Ltrhd 2018കൊച്ചി: കാഞ്ഞിരപ്പള്ളിയില്‍ ഏപ്രില്‍ 27ന് നടക്കുന്ന ഇന്‍ഫാം ദേശീയ നേതൃസമ്മേളനത്തിന്‍റെയും കര്‍ഷകറാലിയുടെയും മുന്നൊരുക്കമായി ഇന്‍ഫാം ദേശീയസമിതിയും ജനറല്‍ ബോഡിയും ഏപ്രില്‍ 10ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേരുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്‍റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. കാര്‍ഷികമേഖല നേരിടുന്ന വിവിധ വിഷയങ്ങളില്‍ ഇന്‍ഫാം ദേശീയ ഭാരവാഹികളായ കെ.മൈതീന്‍ ഹാജി, ഫാ.ആന്‍റണി കൊഴുവനാല്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോസ് തറപ്പേല്‍, പി.സി.സിറിയക്, ജോസ് എടപ്പാട്ട്, ജോസഫ് മഞ്ചേരി, ജോയി തെങ്ങുംകുടി, ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.ജോസഫ് കാവനാടി, ഡോ.എം.സി.ജോര്‍ജ്, കെ.എസ്.മാത്യു മാമ്പറമ്പില്‍, ജോയി പള്ളിവാതുക്കല്‍, അഡ്വ.പി.എസ്.മൈക്കിള്‍, ബേബി പന്തപ്പള്ളി, സ്കറിയ നെല്ലംകുഴി എന്നിവര്‍ പങ്കുവയ്ക്കലുകള്‍ നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷികമേഖലയോട് അവഗണന തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തുനീങ്ങുക, ഏപ്രില്‍ 27ലെ ദേശീയ സമ്മേളനത്തിലെ കര്‍ഷക അവകാശരേഖ പ്രഖ്യാപനം, പുതിയ കാര്‍ഷിക സംരംഭങ്ങള്‍ക്കും കര്‍ഷക രാഷ്ട്രീയ സാമൂഹ്യ നിലപാടുകള്‍ക്കും രൂപം നല്‍കുക എന്നിവയാണ് ദേശീയസമിതിയിലെ അജണ്ടയെന്ന് ജനറല്‍ സെക്രട്ടറി ഫാ.ആന്‍റണി കൊഴുവനാല്‍ പറഞ്ഞു.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment