Flash News

കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചുപോയി, മാപ്പ്: സക്കര്‍ബര്‍ഗ്

April 11, 2018

645x344-facebook-ceo-zuckerberg-opens-2-day-senate-hearing-with-apology-1523388020872വാഷിംഗ്ടണ്‍: ഫേയ്‌സ്ബുക്കിന്റെ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. യുഎസ് സെനറ്റ് സമിതിയ്ക്ക് മുമ്പാകെയാണ് സക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കഴിയാത്തത് തന്റെ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും സെനറ്റിന്റെ നീതിന്യായ വാണിജ്യ ശാസ്ത്ര ഗതാഗത സംയുക്ത സമിതിയ്ക്ക് മുമ്പാകെ സക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തി.

”ഞാനാണ് ഫേയ്‌സ്ബുക്ക് തുടങ്ങിയത്. എന്റെ ചുമതലയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ദോഷകരമായും ഫേയ്‌സ്ബുക്കിനെ ഉപയോഗിക്കാനാകും എന്നത് ഗൗരവമായി എടുത്തില്ല. വ്യാജവാര്‍ത്തകള്‍, തിരഞ്ഞെടുപ്പുകളില്‍ വിദേശശക്തികളുടെ ഇടപെടലുകള്‍, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകള്‍ എന്നിവ തടയുന്നതില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.” സക്കര്‍ബര്‍ഗ് പറഞ്ഞു.

2015ല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ തന്നെ പറഞ്ഞത് മുഖവിലയ്‌ക്കെടുത്തിടത്താണ് തനിക്ക് തെറ്റിയത്. ഫേയ്‌സ്ബുക്ക് കൂടുതല്‍ സുരക്ഷിതമാക്കും. ഇതിന് അല്‍പ്പം സമയം എടുക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. ഇന്ന് ജനപ്രതിനിധി സഭയുടെ ഊര്‍ജ വാണിജ്യ സമിതിയ്ക്ക് മുമ്പാകെയും സക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിക്കും.

വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫേയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചു എന്ന് വെളിപ്പെട്ടതോടെയാണ് ഫേയ്‌സ്ബുക്ക് വിവാദത്തിലാകുന്നത്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രം‌പിനു വേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിച്ചു എന്നതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് റഷ്യ ഫേയ്‌സ്ബുക്കിലൂടെ നടത്തിയ ഇടപെടല്‍ തടയാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top