കാവേരി സമരം; സമരക്കാര്‍ ട്രെയിനിന് മുകളില്‍ കയറി; യുവാവിന് വൈദ്യുതാഘാതമേറ്റു

trainകാവേരി സമരത്തിനിടെ തമിഴ്‌നാട്ടിലെ തിണ്ടിവനത്തില്‍ ട്രെയിനിന് മുകളില്‍ കയറി നടന്ന രഞ്ജിത്ത് എന്ന 32 വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് ശരീരത്തിന് തീപിടിച്ചു. കാവേരി സമരത്തിന്റെ ഭാഗമായി പിഎംകെ സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു ഇയാള്‍. രഞ്ജിത്തിന് വൈദ്യുതാഘാതം ഏല്‍ക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

പാര്‍ട്ടി ഫഌഗുമായി ഒരു കൂട്ടം ആളുകള്‍ റെയില്‍വെ ട്രാക്കില്‍ കൂടി നടന്നു പോകുന്നതും ചിലര്‍ എന്‍ജിന് മുകളില്‍ കയറി ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തലയ്ക്ക് മുകളിലൂടെ പോകുന്ന ഹൈ ടെന്‍ഷന്‍ വയറിനെ ശ്രദ്ധിക്കാതെ രഞ്ജിത്തും മറ്റൊരാളും ട്രെയിനിന് മുകളില്‍ കൂടി നടക്കുന്നത് ദൃശ്യങ്ങളില്‍ കൃത്യമായി കാണാം. പെട്ടെന്നാണ് രഞ്ജിത്തിന്റെ തല വൈദ്യുതി കമ്പിയില്‍ തട്ടിയത്. ഉടന്‍ തന്നെ രഞ്ജിത്തിന്റെ ശരീരത്തില്‍ വരെ തീപിടിക്കുന്നതും വീഴുന്നതും കാണാം.ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലഗുരുതരമായിരുന്നുവെങ്കിലും ഇയാള്‍ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

അഞ്ച് ജില്ലകളിലാണ് പിഎംകെ ട്രെയിന്‍ മറിയല്‍ എന്ന പേരില്‍ ട്രെയിന്‍ തടയല്‍ സമരവും ബന്ദും പ്രഖ്യാപിച്ചത്. ഇവിടെ എല്ലാം തന്നെ ആളുകള്‍ ട്രെയിന്‍ തടയുകയും ചിലര്‍ എന്‍ജിന് മുകളില്‍ കയറി ഇരിക്കുകയും ചെയ്തിട്ടുണ്ട്. ധര്‍മ്മപുരി, കൃഷ്ണഗിരി, സേലം, കൂഡല്ലൂര്‍, വില്ലുപുറം, പുദുച്ചേരി എന്നിവിടങ്ങളിലായിരുന്നു സമരം നടന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News