കാലിഫോര്‍ണിയയില്‍ ഈല്‍ നദിയിലെ ഒഴുക്കില്‍ പെട്ട് കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

sandeep_family-1ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ഈല്‍ നദിയില്‍ നടത്തിയ തെരച്ചിലില്‍ കാണാതായ സന്ദീപ് തോട്ടപ്പള്ളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മെന്‍ഡൊസിനോ കൗണ്ടി ഷെറീഫ് തോമസ് ഓള്‍മാന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണീ വിവരം. അപകടം നടന്ന സ്ഥലത്തു നിന്ന് ഏഴു മൈല്‍ അകലെ നിന്നാണു ഇന്ന് (ഏപ്രില്‍ 13) രാവിലെ 10:20-നാണ് മൃതദേഹം കണ്ടെടുത്തത്.  എട്ടു ദിവസം മുന്‍പ് കാണാതായ വാഹനത്തിന്റെ പല അവശിഷ്ടങ്ങളും നദിയില്‍ 12 മൈല്‍ ദൂരത്തില്‍ നിന്നു കണ്ടെടുത്തിരുന്നു.

സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്.

Sandeep-Thottapilly-and-family-e1523604117620പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ഹോസെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്. കേരളത്തിലെ തോട്ടപ്പള്ളി കുടുംബാഗങ്ങളാണ് ഇവരെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാന്‍ജോസ് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡില്‍ നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതായെന്നാണ് വിവരം. കനത്ത മഴയെത്തുടര്‍ന്നുള്ള ശക്തമായ ഒഴുക്കു മൂലം വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം നടത്തിവരികയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പറഞ്ഞു.

തോട്ടപ്പള്ളി കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം തന്നെയാണ് ഒഴുക്കില്‍പ്പെട്ടതെന്നും ഹൈവേ പട്രോള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

searchers-1024x536 searching-1024x681

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment