ലോകത്ത് ഏറ്റവും കൂടുതല്‍ രാസായുധം ശേഖരിച്ചു വെച്ചിരിക്കുന്ന യു.എസിന് സിറിയയെ ആക്രമിക്കാന്‍ എന്തധികാരം; തിരിച്ചടി നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ റഷ്യയുടെ മുന്നറിയിപ്പ്

trumpവാഷിംഗടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ മാരകായുധങ്ങളും രാസായുധങ്ങളും നിര്‍മ്മിക്കുന്ന യു.എസിന് സിറിയയെ ആക്രമിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് റഷ്യ. സിറിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തിയതിന് അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ മറച്ചു പിടിക്കാന്‍ ട്രം‌പ് ചെയ്യുന്ന തന്ത്രമാണ് ഇപ്പോള്‍ സിറിയയില്‍ നടന്നതെന്നും റഷ്യ കുറ്റപ്പെടുത്തി.

എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ യാറാക്കിയെടുത്ത ഒരു ‘പദ്ധതി’യാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ല’ യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് പറഞ്ഞു.

ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമേരിക്ക സൈനിക നടപടി കൈകൊണ്ടിരിക്കുന്നത്. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം.സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ യുഎസിന്റെ ആക്രമണം ഫലപ്രദമായി ചെറുത്തെന്നു സിറിയ വ്യക്തമാക്കി.

സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നത്. സാധാരണക്കാരെയും കുട്ടികളെയും ഉള്‍പ്പെടെയാണു കൊന്നൊടുക്കുന്നത്. ഇതിനെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്. രാസായുധ ആക്രമണത്തില്‍ റഷ്യ പങ്കാളിയാകുന്നതിനെതിനെതിനെയും ട്രംപ് വിമര്‍ശിച്ചു. ദമാസ്‌കസില്‍ കനത്ത ബോംബാക്രമണം നടന്നതായാണു റിപ്പോര്‍ട്ട്. യുകെയും ഫ്രാന്‍സും സൈനിക നടപടിയില്‍ യുഎസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment