സിറിയയിലെ ബോംബാക്രമണം ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനല്ലെന്ന്; ആരും പ്രകോപിതരാകരുതെന്ന് യുണൈറ്റഡ് നേഷന്‍സ്

unസിറിയയിലെ സംഭവങ്ങളില്‍ പ്രകോപിതരാകരുതെന്ന് ലോകരാജ്യങ്ങളോട് യു.എന്‍. സിറിയയിലെ സ്ഥിതി ലോക സമാധാനത്തിന് ഭീഷണിയെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. പ്രകോപനങ്ങളുടെ ആദ്യ ഫലം സിറിയന്‍ ജനതയുടെ കഷ്ടതകള്‍ വര്‍ദ്ധിക്കുമെന്നതാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

സിറിയയ്‌ക്കെതിരെ അപകടകരമായ ഒരു നീക്കവും നടത്തരുതെന്ന് യുഎസിനോടും ബ്രിട്ടനോടും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വ്യോമാക്രമണം നടത്തിയത്.

സിറിയയിലെ യുദ്ധം ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. സിറിയയിലെ ആഭ്യന്തര സംഘർഷത്തിൽ ഇടപെട്ടുകൊണ്ടുള്ള യുദ്ധമല്ല. ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനുമല്ല ആക്രമണം നടത്തുന്നതെന്നും തെരേസാ മേ പറഞ്ഞു. നിയന്ത്രിതവും കൃത്യമായ ലക്ഷ്യം മുൻനിർത്തിയുമുള്ള ആക്രമണമാണ് നടക്കുന്നത്. അതിനാൽ സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ച ഈസ്റ്റേൺ ഗൂട്ടായിൽ 75 പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധാക്രമണത്തിനു പിന്നിൽ ആസാദ് ഭരണകൂടമാണെന്ന് ശക്തമായ തെളിവ് ലഭിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് വ്യോമാക്രമണം. സിറിയൻ ഭരണകൂടത്തിന്‍റെ കൈവശമുള്ള രാസായുധം നശിപ്പിക്കാൻ സൈനിക ആക്രമണമല്ലാതെ മറ്റുമാർഗമില്ലെന്നും മേ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment