Flash News

പ്രൗഢോജ്ജ്വല ചടങ്ങില്‍ ഐഎപിസിയുടെ നവനേതൃത്വം സ്ഥാനമേറ്റു

April 16, 2018 , .

Newsimg1_61841378ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരുടെ ഏറ്റവും വലിയ മാധ്യമകൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ 2018 ലെ എക്‌സിക്യൂട്ടീവ്കമ്മറ്റി സ്ഥാനമേറ്റു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍ലുലേറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകയും സോഷ്യല്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ റെനി മെഹ്‌റയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റി സ്ഥാനമേറ്റത്. ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ഘാടന പ്രസംഗത്തില്‍ കൊണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രബര്‍ത്തി പുതിയ ഭാരവാഹികളെ പ്രശംസിച്ചു. തങ്ങളുടെ ദൗത്യങ്ങളില്‍ വിജയം കൈവരിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഐഎപിസിയെ നയിക്കാന്‍ ഒരു വനിതയെ തെരഞ്ഞെടുത്തതില്‍ ഐഎപിസിയെ പ്രത്യേകം അനുമോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള നയതന്ത്രജ്ഞരും സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുന്നതിന് മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെയും സംസ്‌ക്കാരത്തെയും പോസിറ്റീവായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും, കമ്യൂണിറ്റിക്കിടയില്‍ അതിനാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും തന്റെ മറുപടി പ്രസംഗത്തില്‍ ഐഎപിസിയുടെ പുതിയ പ്രസിഡന്റ് റെനി മെഹ്‌റ പറഞ്ഞു. പുതിയ ഭാരവാഹികളുടെയും മറ്റ് അംഗങ്ങളുടെയും പിന്തുണകൊണ്ട് ഐഎപിസിയെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ ജനാധിപത്യ സംവിധാനത്തിലേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐഎപിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്‌റ 1990 മുതല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. റെനി റിപ്പോര്‍ട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്‌റ്റോറീസ്, ഫാഷന്‍, ഫിലിം, തിയറ്റര്‍, കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ മാധ്യമ വാര്‍ത്ത റെനി നല്‍കുകയും ചെയ്യുന്നു. റെന്‍ബോ മീഡിയ എന്ന അഡ്വര്‍ടൈസിംഗ്, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതല്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍വൈസി ഹെല്‍ത്ത്, ഹോസ്പിറ്റല്‍സ്/ ക്യൂന്‍സില്‍ 2014 മുതല്‍ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ന്യുയോര്‍ക്കില്‍ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ എംഎയും നേടി. ഇപ്പോള്‍ വോള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.

ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഫല്‍ഷിംഗ് ഹോസ്പ്റ്റല്‍ കമ്യൂണിറ്റി അഡൈ്വസറി ബോഡില്‍ 2000ത്തില്‍ അംഗമായിരുന്നു. 112-ാം പ്രിസിന്റ് കമ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടറിയായും, 2003ല്‍ കമ്യൂണിറ്റി ബോര്‍ഡ് മെമ്പര്‍, 2012മുതല്‍ ന്യുയോര്‍ക്ക് കമ്യൂണിറ്റി എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, 1997മുതല്‍ ക്യൂന്‍സ് ഡിസ്ട്രിക്ട് അറ്റോണി എഷ്യന്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പവര്‍ എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോര്‍ക്ക് കമ്മീഷന്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കമ്മീഷണറായും ( 2009-2014 ), ന്യൂയോര്‍ക്ക് മേയേഴ്‌സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്‌സ് അഡൈ്വസറായും 2015മുതല്‍ പ്രവര്‍ത്തിച്ച് വരുന്നു.

2008ല്‍ ഭാരതീയ വിദ്യാഭവന്‍ യുഎസ്എ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതല്‍ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ മെമ്പര്‍, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് മെമ്പര്‍, സെന്റര്‍ ഫോര്‍ വുമണ്‍ ന്യൂയോര്‍കിലെ ബോര്‍ഡ് മെമ്പര്‍, ഡൊമസ്റ്റിക് വയലന്‍സ് യൂണിറ്റ് ചെയര്‍ (20022014), സിയുആര്‍ഇയുടെ ബോര്‍ഡ് ഡയറക്ടര്‍ (2005-2012) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളാണ് ഇവരെ തേടിയെത്തിയിട്ടുള്ളത്. വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, ഹെല്‍ത്ഫസ്റ്റ്, (2017), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന്റെ അവാര്‍ഡ് (2016), പത്ത് വര്‍ഷത്തെ കമ്യൂണിറ്റി ബോര്‍ഡ് സര്‍വീസ് അവാര്‍ഡ്, ക്യൂന്‍സ് ബര്‍ഗ് പ്രസിഡന്റ് (2015), കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ, ന്യൂയോര്‍ക്കിന്റെ അവാര്‍ഡ് (2014), ക്യൂന്‍സ് പബ്ലിക് ടെലിവിഷന്‍ വാന്‍ഗ്യുവേഡ് പ്രൊഡ്യൂസര്‍ അവാര്‍ഡ് (2012-2013), സര്‍ട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍, നൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (2013), ഗ്ലോബല്‍ അംബാസഡര്‍ അവാര്‍ഡ്, ഫ്രണ്ട്‌സ് ഓഫ് ഗുഡ് ഹെല്‍ത്ത് (2012), സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ (2012), സര്‍ട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍, 112ാം പ്രസ്‌ക്ന്റ് കമ്യൂണിറ്റി,(2011,12,13,14,15,16), അമേരിക്കന്‍ അസോസിയേഷന്‍ ഏഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ 2011, യുഎസ് സെന്‍സസ് ബ്യൂറോ (2010), ദ ടൗണ്‍ ഓഫ് ഹെമ്പ്സ്റ്റഡ് സൈറ്റേഷന്‍ (2010), സൈറ്റേഷന്‍, നസുവാ കൗണ്ടി എക്‌സിക്യൂട്ടീവ് (2010), എന്‍വൈസി കൗണ്‍സില്‍ സൈറ്റേഷന്‍ (200708, 2009), ഇന്തോകരീബിയന്‍ ഫെഡറേഷന്‍ അവാര്‍ഡ്, (2007), എഫ്‌ഐഎ അപ്രീസിയേഷന്‍ അവാര്‍ഡ് (2007), വോയിസ് ഓഫ് ന്യൂ അമേരിക്കന്‍സ്, ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് (2005), സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍ (2004,2006), സര്‍ട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് (2003), സര്‍ട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് നസുവ കൗണ്ടി എക്‌സിക്യൂട്ടീവ് തോമസ് ഗുലോട്ട(2000), സൈറ്റേഷന്‍ ഫ്രം ന്യുജഴ്‌സി മേയര്‍ (1998), സൈറ്റേഷന്‍ ഫോര്‍ ഡിസ്റ്റിംഗ്യുഷ്ഡ് അച്ചീവ്‌മെന്റ് (1998), ന്യുയോര്‍ക്ക്് ഡെവലപ്‌മെന്റല്‍ ഡിസ്എബിലിറ്റീസ് പ്ലാനിംഗ് കൗണ്‍സില്‍, സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍, സര്‍ട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്, ന്യൂയോക്ക് ഗവര്‍ണര്‍ ജോര്‍ജ് പതകി (1999), സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍ ന്യൂയോര്‍ക്ക് ഹെല്‍ത്& ഹോസ്പിറ്റല്‍സ്(1999).

ഉദ്യോഗസ്ഥരും ഇന്ത്യന്‍ കമ്യൂണിറ്റിയിലെ പ്രമുഖരും റെനിയ അനുമോദിച്ചു. എന്‍വൈഎസ് അസംബ്ലി മാന്‍ ഡേവിഡ് വെപ്രിന്‍,ഡോ: നിത ജെയ്ന്‍,ശിവ് ദാസ്, ദര്‍ശന്‍ സിംഗ് ബാഗ, മാലിനി ഷാ, എന്‍വൈസി കൗണ്‍സില്‍ മാന്‍ പോള്‍ വലോണ്‍ തുടങ്ങിയവര്‍ റെനിയെ അനുമോദിച്ചു. എന്‍വൈസി കംപ്‌ട്രോളര്‍ സ്‌കോട്ട് സ്ട്രിംഗേഴ്‌സിന്റെ ഓഫീസിന്റെ വകയായി സൈറ്റേഷനും റെനിക്ക് നല്‍കി. ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമോയും, കോണ്‍ഗ്രസ്മാന്‍ ജോസഫ് ക്രൗളിയും അഭിനന്ദന സന്ദേശം കൈമാറി. പരിപാടിയില്‍ നാല് വയസുകാരിയായ മെറിന്‍ അഗസ്റ്റിന്‍ ഭരതനാട്യം അവതരിപ്പിച്ചു.ഐഎപിസി ജനറല്‍ സെക്രട്ടറി അനില്‍ മാത്യു നന്ദി പ്രകാശിപ്പിച്ചു.

മറ്റ് ഭാരവാഹികള്‍: ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍ ആഷ്‌ലി ജോസഫ് ആണ് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി തോമസ് മാത്യു (അനില്‍), വൈസ്പ്രസിഡന്റുമാര്‍- മുരളി നായര്‍, രൂപ്‌സി നറൂള, അനുപമ വെങ്കിടേഷ്, അലക്‌സ് തോമസ്, സെക്രട്ടറിമാര്‍- ബിജു ചാക്കോ, അരുണ്‍ ഹരി, ബൈജു പകലോമറ്റം, ജേക്കബ് കുടശ്ശനാട്, ട്രഷറര്‍- കെന്നി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍- ഡോ. മാത്യു പനയ്ക്കല്‍, എക്‌സ് ഒഫീഷ്യോ-കോരസണ്‍ വര്‍ഗീസ്, നാഷ്ണല്‍ കോഓര്‍ഡിനേറ്റേഴ്‌സ് -തെരേസ ടോം (ന്യൂജേഴ്‌സി), ആനി കോശി (കാനഡ), പിആര്‍ഒമാര്‍- ഫിലിപ്പ് മാരറ്റ്, സാബു കുര്യന്‍, ബിന്‍സ് മണ്ഡപം. ഐഎപിസിയുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബറില്‍ അറ്റ്‌ലാന്റയില്‍ നടക്കും.

Newsimg2_95959768 Newsimg3_32697968 Newsimg4_39829566 Newsimg5_4089353 Newsimg6_78510243 Newsimg7_86330508


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top