“രാജ്യം ആസിഫക്കൊപ്പം”; സംഘീ ഭീകരതക്കെതിരെ ഗോതമ്പറോഡില്‍ പ്രതിഷേധ അഗ്നിജ്വാല

Asifa Groad 1മുക്കം: എട്ടുവയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയ സംഘീ പൈശാചികതക്കെതിരെ മെഴുകുതിരിവെട്ടമേന്തി നൂറുകണക്കിന് യുവാക്കള്‍ ഗോതമ്പറോഡില്‍ പ്രതിഷേധ അഗ്നിജ്വാല തീര്‍ത്തു. ജസ്റ്റിസ് ഫോര്‍ ആസിഫയെന്ന തലക്കെട്ടില്‍ വിവിധ മതരാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കളും അണികളും പങ്കെടുത്ത ജനകീയ ഐക്യറാലി ആദംപടി, നെല്ലിക്കാപറമ്പ് എന്നിവിടങ്ങളിലൂടെ ഗോതമ്പറോഡില്‍ സമാപിച്ചു. വാര്‍ഡ് മെമ്പര്‍ കബീര്‍ കണിയാത്ത്, രാഗേഷ്, ബശീല്‍ തോട്ടക്കുത്ത്, സാലിം ജീറോഡ്, സലീം കോയ, സുല്‍ഫി, സലാം തറമ്മല്‍, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: രാജ്യം ആസിഫക്കൊപ്പം: സംഘീഭീകരതക്കെതിരെ ഗോതമ്പറോഡില്‍ നടത്തിയ പ്രതിഷേധ അഗ്നിജ്വാല

Asifa Groad 2

Print Friendly, PDF & Email

Related News

Leave a Comment