മനുഷ്യക്കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍

anderson-gupta-irving-jailഇര്‍വിംഗ് (ടെക്സസ്): കാലിഫോര്‍ണിയയില്‍ നിന്നും 18 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ദെവാന്‍ഷു ഗുപ്ത (26), ഭാര്യ അമേരിക്ക ആന്‍ഡേഴ്‌സന്‍ (20) എന്നിവരെ ഇര്‍വിംഗ് പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 15 ഞായറാഴ്ചയായിരുന്നു അറസ്റ്റ്. കാലിഫോര്‍ണിയയില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുവന്ന പതിനെട്ടു വയസ്സുകാരി പോലീസിന് നല്‍കിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.

ദമ്പതികള്‍ പല വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തിയാണ് ഡാളസ്സിലെ വിവിധ ഹോട്ടലുകളില്‍ പെണ്‍കുട്ടിയെ എത്തിച്ചിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. വീട് റെയ്ഡ് ചെയ്ത പോലീസ് മറ്റൊരു പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ കൂടി ഇവരുടെ വീട്ടില്‍ കണ്ടെത്തി. ഇവരെ പിന്നീട് ചൈല്‍ഡ് പ്രൊട്ടക്റ്റീവ്സിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ദമ്പതിമാരുടെ വീട്ടില്‍ നിന്നും കഞ്ചാവിന്റെ മണം പുറത്തു വരികയും, നിരവധി യുവാക്കള്‍ ഇവിടെ കയറിയിറങ്ങുകയും ചെയ്തത് അയല്‍വാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

റോള്‍സ്റ്റണ്‍ റോഡിലെ വസതിയില്‍ നിന്ന് അറസ്റ്റു ചെയ്ത ഇവരെ ഇര്‍വിംഗ് സിറ്റി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment