ചാക്കോ കണിയാലില്‍ (85) ചിക്കാഗോയില്‍ നിര്യാതനായി

kaniyali1ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം) ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) നിര്യാതനായി. ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ സി.ജെ അന്നമ്മ കൈപ്പുഴ ചാമക്കാലായില്‍ കിഴക്കേതില്‍ കുടുംബാംഗമാണ്/

മക്കള്‍: വിനി മാത്യുക്കുട്ടി പൂതകാട്ടില്‍ (ഡാളസ്), ജോസ് കണിയാലി (ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയുടെ മുന്‍ പ്രസിഡന്റും കേരളാ എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റര്‍), ജിമ്മി കണിയാലി (ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി).

മരുമക്കള്‍: മാത്യുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്.

ഏഴു കൊച്ചുമക്കളുണ്ട്.

പൊതുദര്‍ശനം: ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 8:00 മണിക്ക് മെയ്വുഡിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചില്‍. 9:00 മണിക്ക് സംസ്‌കാര ശുശ്രൂഷ. തുടര്‍ന്ന് ഹില്‍ സൈഡ് ക്‌നാനായ സെമിത്തേരിയില്‍ സംസ്‌കാരം.

Print Friendly, PDF & Email

Related posts

Leave a Comment