ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

geevargheseകൊച്ചി: വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത (73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പിന്നീട്.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്. 1944 ഏപ്രില്‍ 26 നാണ് ജനനം. സി.ഐ. ജോര്‍ജ് എന്നായിരുന്നു ആദ്യനാമം. 1969 ജൂണ്‍ 14ന് വൈദികനായി. 1989 ഡിസംബര്‍ ഒന്‍പതിന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തി. 2015 ഒക്ടോബര്‍ രണ്ടിന് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി. മികച്ച വാഗ്മിയും കവിയുമാണ്.

മുബൈ-ഡല്‍ഹി, കോട്ടയം-കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, സണ്‍ഡേ സ്‌കൂള്‍ സമാജം പ്രസിഡന്റ്, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്, നാഷനല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment