ന്യൂയോര്‍ക്കില്‍ നിന്നും ഡാലസിലേക്കു പറന്ന വിമാനം അടിയന്തരയി നിലത്തിറക്കി: ഒരു മരണം

Killedഫിലഡല്‍ഫിയ: ന്യൂയോര്‍ക്ക് ലഗ് വാഡിയ വിമാനത്താവളത്തില്‍ നിന്നും ഡാലസിലേക്ക് പറന്നിരുന്ന വിമാനം ഇടതു വശത്തുള്ള എന്‍ജിന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫിലഡല്‍ഫിയ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിങ്ങ് നടത്തി. ഏപ്രില്‍ 17 ചൊവ്വാഴ്ചയായിരുന്നു സംഭവം.

144 യാത്രക്കാരേയും 5 വിമാന ജീവനക്കാരേയും വഹിച്ചുകൊണ്ടു പറന്നിരുന്ന വിമാനം 32000 അടി ഉയരത്തില്‍വച്ചാണ് എന്‍ജിന്‍ തകരാര്‍മൂലം നിലത്തിറക്കേണ്ടി വന്നത്. എന്‍ജിന്‍ പൊട്ടിത്തെറിച്ചു സൈഡ് സീറ്റില്‍ ഇരുന്നിരുന്ന യാത്രക്കാരിക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തു.

വെല്‍സഫര്‍ഗൊ ബാങ്ക് എക്‌സിക്യൂട്ടീവ് ജനിഫര്‍ റിയോര്‍ഡന്‍ (43) ആണ് അപകടത്തില്‍ മരിച്ചത്. 2009 നു ശേഷം സൗത്ത് വെസ്റ്റ് എയര്‍ ലൈനില്‍ ഒരു യാത്രക്കാരി മരിക്കുന്നത് ആദ്യമാണ്.

പൈലറ്റിന്റെ സന്ദര്‍ഭോചിത ഇടപെടലാണ് വലിയ ദുരന്തത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇന്ധന ചോര്‍ച്ചയാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നു.

-southwest2-0417 swv

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment