“ഇമ്പള്‍സ്’ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

impalls_pic1ബാംഗളൂരു: കര്‍ണ്ണാടക ചിത്രകലാ പരിഷത്തിലെ ഗാലറി 2 വില്‍ ആരംഭിച്ച ഇമ്പള്‍സ് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു . ഈ പ്രദര്‍ശനത്തില്‍ രണ്ടു ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. യുവ ചിത്രകാരന്‍ ജഗദീഷിന്റെ ജലചായത്തില്‍ ചെയ്ത ഒന്‍പത് ചിത്രങ്ങളും, അക്രിലിക്കില്‍ ചെയ്ത അഞ്ച് ചിത്രങ്ങളും, കൂടാതെ അനു കളിക്കലിന്റെ അക്രിലിക്കില്‍ ചെയ്ത 35 ചെറിയ ചിത്രങ്ങളുമാണ് ഈ പ്രദര്ശനത്തിലുള്ളത്.

പ്രശസ്ത ചിത്രകാരന്‍ ശ്രീ. പി.വി ഭാസ്കരന്‍ ആചാരി ദീപം തെളിയിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍ടിസ്റ്റ് ശ്യാമള, ആര്‍ടിസ്റ്റ് സ്റ്റീഫന്‍ തുടങ്ങി ഒട്ടനവധി കലാപ്രേമികള്‍ സന്നിഹിതരായിരുന്നു. 19ന് പ്രദര്‍ശനം അവസാനിക്കും .

impalls_pic2 impalls_pic3 impalls_pic4 impalls_pic5

Print Friendly, PDF & Email

Leave a Comment