വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസേവാ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ദ്ധം ശോഭനയുടെ നൃത്ത വിസ്മയം മെയ് 25ന്

dancing drumഅമേരിക്കന്‍ മലയാളികളുടെ മനം മയക്കാന്‍ മലയാളികളുടെ സൂപ്പര്‍ താരം പദ്മശ്രീ ശോഭന വീണ്ടും അമേരിക്കയില്‍ എത്തുന്നു. ഭരതനാട്യത്തിലധിഷ്ഠിതമായ ‘ഡാന്‍സിങ്ങ് ഡ്രംസ്’ എന്ന പ്രോഗ്രാമിലൂടെയാണ് അവര്‍ വീണ്ടും എത്തുന്നത് . വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രം ആണ് ഈ അപൂര്‍വ കലാവിരുന്നു കാണാന്‍ ന്യൂ യോര്‍ക്കിലെ ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കുന്നത് മെയ് 25 ആം തീയതി വെള്ളിയാഴിച്ച വൈകിട്ട് 7 മണിമുതല്‍ ക്യുന്‍സ് ഹിന്ദു ടെംപിള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് (Hindu Temple Auditorium 143-09 Holly Ave, Flushing, NY 11355). വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസേവാ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ദ്ധം നടത്തുന്ന ഈ പ്രോഗ്രാം അമേരിക്കയി എത്തിക്കുന്നത് ബീനാ മേനോന്‍ ആണ് ( ന്യൂ ജേഴ്‌സിലെ കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ്)

വിവിധ താളരൂപങ്ങളെ സമന്വയിപ്പിച്ച്, നിറങ്ങളുടെ മായക്കാഴ്ചയൊരുക്കി, അലൗകിക സംഗീതത്തില്‍ അവതരിപ്പിക്കുന്ന ഈ പരിപാടി ആരും കാണാതെ പോകരുത് . ഭരതനാട്യത്തിലധിഷ്ഠിതമായ ”ഡാന്‍സിങ്ങ് ഡ്രംസ്– ട്രാന്‍സ്’ ഭാരതീയ നാട്യ പൈതൃകത്തെ വരച്ചു കാട്ടാനാണ് ശ്രമിക്കുന്നത്. ശിവപുരാണം, മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍, മഗ്ദലന മറിയം തുടങ്ങിയവയെല്ലാം ദൃശ്യങ്ങളുടെയും ചലനങ്ങളുടെയും ബോധധാരക്കൊപ്പം അനാവൃതമാക്കപ്പെടുകയാണ് ഈ പ്രോഗ്രാമിലൂടെ . ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഖവാലി, ബോളിവുഡ്, ഇലക്ട്രോണിക് എന്നിങ്ങനെ സംഗീത്തിന്റെ എല്ലാ മേഖലകളേയും സമന്വയിപ്പിക്കുന്ന പശ്ചാത്തലം കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്കായിരിക്കും കൂട്ടിക്കൊണ്ടു പോവുക. പാശ്ചാത്യ, ഏഷ്യന്‍, ഭാരതീയ സംഗീത സംസ്കാരങ്ങളിലൂടെ ആധ്യാത്മികതയെ ഏകീകരിക്കുന്ന ഇതിന്റെ ആശയം ഇന്ത്യന്‍ സംഗീത നൃത്ത ലോകത്തെ ആചാര്യന്മാരുടെ സംഭാവനകള്‍ ഡട യിലെ കലാപ്രേമികള്‍ക്കുളളില്‍ സ്ഥാനമുറപ്പിക്കുന്നതില്‍ സഹായകമാകും. അഭിനേത്രിയും നര്‍ത്തകിയും നൃത്താധ്യാപികയുമായ പദ്മശ്രീശോഭനയ്‌ക്കൊപ്പം അനന്തകൃഷ്ണന്‍ മൃദംഗത്തിലും ഗായകനും സംഗീത സംവിധായകനുമായ പാലക്കാട് ശ്രീറാം പുല്ലാങ്കുഴലിലും, പ്രിഥ്വി ചന്ദ്രശേഖര്‍ കീബോര്‍ഡിലും, പശ്ചാത്തല സംഗീതമൊരുക്കുമ്പോള്‍ പിന്നണിയില്‍ പ്രശസ്ത ഗായിക പ്രീതി മഹേഷും മെത്തും. ന്യൂ ജേഴ്‌സിലെ കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാകാരന്മാരും കലാകാരികളുമാണ് ശോഭനയ്‌ക്കൊപ്പം അരങ്ങിലെത്തുന്നത്.

ഡാന്‍സിങ്ങ് ഡ്രംസ് ട്രാന്‍സ് എന്ന രണ്ടു മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയിലൂടെ ഭാരതീയ നാട്യ പൈതൃകത്തെ വിവിധ ശൈലികളില്‍ വരച്ചു കാട്ടുന്നതായിരിക്കും ശോഭനയും സംഘവും. ശിവപുരാണത്തില്‍ തുടങ്ങി സൂഫി പാരമ്പര്യത്തിന്റെ അലൗകിക സംഗീതത്തിലൂടെയുള്ള നടന സഞ്ചാരം നിറഞ്ഞ കയ്യടികളോടെ മാത്രമേ സ്വീകരിക്കുവാനാകു .

കൃഷ്ണ എന്ന ഡാന്‍സ് രൂപത്തിന്റെ വമ്പിച്ച വിജയത്തിന് ശേഷമാണ് വിവിധ താള രൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് ഭരതനാട്യത്തിലധിഷ്ഠിതമായ ഈ നൃത്ത പരമ്പര ശോഭന തയാറാക്കിയത്. നിറവും സംഗീതവും ചടുലതാളങ്ങളും കടന്നു തിയേറ്ററിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തയാറാക്കിയ ഈ നൃത്ത ശില്‍പ്പം അമേരിക്കന്‍ മലയാളികള്‍ നിറഞ്ഞ മനസോടെ സ്വീകരിക്കും .

സംഗീതത്തിന്റെ അനന്തസാധ്യതകളാണ് തന്നെ ഡാന്‍സിങ്ങ് ഡ്രംസ് എന്ന പരീക്ഷണത്തിന് ശോഭനയെ പ്രേരിപ്പിച്ചത് .സമ്പൂര്‍ണ്ണ വിജയമായിരുന്ന തന്റെ കൃഷ്ണ എന്ന നൃത്ത സംഗീത ശില്പത്തിന് ശേഷം ഡാന്‍സിങ്ങ് ഡ്രംസ് “ട്രാന്‍സ്” എന്ന രണ്ടു മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയില്‍ മഹാവിഷ്ണുവിന്റെ അവതാര രഹസ്യങ്ങളും പരമശിവന്റെ കഥകളും കാണികള്‍ക്ക് മുന്നിലെത്തുന്നത് വേറിട്ട അനുഭവത്തിലൂടെയാണ്.ചെറിയ ഭാഗങ്ങളായാണ് ട്രാന്‍സ് അവത രിപ്പിക്കുന്നത് . കുഞ്ഞായ ശ്രീകൃഷ്ണനെ മുലപ്പാല്‍കൊടുത്ത് ചതിച്ച് കൊല്ലാന്‍ വന്ന പൂതനയുടെ അന്ത്യവും തുടര്‍ന്നുള്ള മോക്ഷവും ശോഭന അവതരിപ്പിക്കുന്നത് ഒരു മാസ്മരിക ഭാവത്തോടെയാണ് .പിന്നീട് ഐതിഹ്യങ്ങള്‍ ഓരോന്നായി വേദിയില്‍ പുനര്‍ജനിക്കും .

വിരല്‍മുദ്രകള്‍ കൊണ്ടും ലാസ്യ നടനങ്ങള്‍ കൊണ്ടും അവ ആസ്വാദകരോട് സംവദിക്കും.ചില നൃത്തങ്ങള്‍ക്ക് ഗീതങ്ങള്‍ ഇല്ല എന്ന പ്രത്യേകാതെയും ഉണ്ട് . സംഗീതം മാത്രം ആ ചലനങ്ങള്‍ക്കു കൂട്ടാകും .അതിന്‍െറ അര്‍ത്ഥതലങ്ങള്‍ അനുവാചകനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും .കൊട്ടാരത്തില്‍ ജനിച്ച് വീണ സിദ്ധാര്‍ഥ രാജകുമാരന്‍ ശ്രീ ബുദ്ധനായി മാറിയ ജീവിത പരിണാമം നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു അനുഭവം.

അമേരിക്കയിലെ കലാപ്രേമികള്‍ക്ക് ഈ നൃത്ത ശില്‍പ്പം ഒരു പുതിയ അനുഭവം ആകും സമ്മാനിക്കുക .

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാര്‍ഥസാരഥി പിള്ള:(9144394303) ബിനാ മേനോന്‍:9737606762 ,പദ്മജാ പ്രേം: 2018055425 , രാജന്‍ നായര്‍: 914793 5621, ഗണേഷ് നായര്‍:914 826 1677 , ചന്ദ്രന്‍ പി: 9143167529 .

Print Friendly, PDF & Email

Related News

Leave a Comment