ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കോണ്‍ഫറൻസിൽ സംബന്ധിക്കുന്ന വിശ്വാസികള്‍ക്ക് യാതൊരു തടസ്സവും കൂടാതെ ബോസ്റ്റണില്‍ എത്തിച്ചേരുവാന്‍ വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഭാരവാഹികള്‍ ഒരുക്കുന്നു. ഷിക്കാഗോ യൂണിയന് സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ച് ബോസ്റ്റണ്‍ സ്പ്രിംഗ്ഫീല്‍ഡ് സ്റ്റേഷനില്‍ യാത്ര അവസാനിക്കുന്ന രീതിയില്‍ ആംട്രാക്ക് ട്രെയിന്‍ സൗകര്യം ക്രമീകരിച്ചതായി നാഷണല്‍ പ്രതിനിധി ഡോ. ജോര്‍ജ് മാത്യു അറിയിച്ചു. ജൂലൈ 4 ബുധനാഴ്ച വൈകിട്ട് 9.30 ന് പുറപ്പെടുന്ന ട്രെയിന്‍ 5 ന് വ്യാഴാഴ്ച വൈകിട്ട് 5.30ന് കണ്വന്ഷന് നഗറിനടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചേരും. മടക്കയാത്ര ഉള്‍പ്പെടെ 150 ഡോളറാണ് ചാര്‍ജ്.
സീറ്റ് ക്രമീകരിക്കുന്നതിനും, ഉറങ്ങുവാനും ഭക്ഷണത്തിനായും ഒക്കെയുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഏവരും ശ്രമിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടെന്നസിയില്‍ നിന്നും അറ്റ്ലാന്റ വഴി ബോസ്റ്റണിലേക്ക് സഞ്ചരിക്കാനായി പ്രത്യേക ലക്ഷ്വറി കോച്ച് ബസ് സൗകര്യവും ക്രമീകരിച്ചു വരുന്നതായി ടെന്നസി പ്രതിനിധി പാസ്റ്റര്‍ ഡാനിയേല്‍ തോമസ് അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്സണ്, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്ലി മാത്യു, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ്, നാഷണല്‍ വിമന്‍സ് കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്നുവരുന്നത്. വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ് പി.സി.എന്‍.എ.കെ. സമ്മേളനം അനുഗ്രഹകരമായിത്തീരനും വിശ്വാസികള്‍ പങ്കെടുക്കുവാനും, ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഡോ. ജോര്‍ജ് മാത്യൂ 847 414 3560, പാസ്റ്റര്‍ ഡാനിയേല്‍ തോമസ് 423 341 0400, www.pcnak2018.org
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply