ഇന്ത്യയില്‍ പെണ്‍‌കുട്ടികള്‍ക്കുനേരെയുള്ള പീഡനം ഒരു തുടര്‍ക്കഥ

മയൂര്‍ഭാജ്: കത്വ, ഉന്നാവോ പീഡന സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കെട്ടടങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ് പുറത്തുവരുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഏറ്റവും ഒടുവില്‍ ഒഡീഷയില്‍ 16കാരിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഒഡീഷയില്‍ നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഒഡീഷയിലെ മയൂര്‍ഭാജിലാണ് സംഭവം. ഉത്സവാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഉത്സവാഘോഷം കഴിഞ്ഞ് ഇളയ സഹോദരനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം.

Print Friendly, PDF & Email

Related News

Leave a Comment