ബാല പീഡകര്‍ക്ക് വധശിക്ഷ; നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു

Pasco-Act-featured-Imageബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.

കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമമായ പോസ്‌കോയിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവർക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് ശിക്ഷ.

കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ (The Protection of Children from Sexual Offences- POCSO Act) നിയമം നടപ്പില്‍ വരുത്തുന്നത്. ഈ നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. നിലവില്‍ പോക്സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ക്ക് കുറഞ്ഞത് 7വര്‍ഷവും കൂടിയത് ജീവപര്യന്തം ശിക്ഷയുമാണ് നിര്‍ദേശിക്കുന്നത്. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്.

ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഈ ഓര്‍ഡിനന്‍സ് ഇനി പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. ഭേദഗതിയ്ക്ക്‌ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.

ബാല പീഡകര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമഭേദഗതിക്കായി മന്ത്രിസഭയില്‍ നിര്‍ദ്ദേശം വെക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞിരുന്നു.

കത്വയിലെയും ഉന്നാവോ പീഡനകേസുമായി ബന്ധപ്പെട്ട് അതിശക്തമായ ജനരോക്ഷമാണ് സര്‍ക്കാരിനെ നിയമഭേദഗതി കൊണ്ടുവരാന്‍ പ്രേരിപ്പിച്ച മുഖ്യ ഘടകം.

കത്വ പീഡനം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് വലിയ മാനക്കേട്‌ ഉണ്ടാക്കിയെന്ന് പറയാതെ തരമില്ല. അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റിന ലഗാര്‍ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥയില്‍ പ്രധാനമന്ത്രി മുതല്‍ എല്ലാ അധികാരികളും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.

ബാലപീഡകര്‍ക്ക് വധശിക്ഷ ബിജെപിക്ക് മുഖം രക്ഷിക്കാനെന്ന് ബൃന്ദ കാരാട്ട്; സിപിഐഎം വധശിക്ഷയ്‌ക്ക് എതിര്

ബാലപീഡകര്‍ക്ക് വധശിക്ഷ ബിജെപിക്ക് മുഖം രക്ഷിക്കാനാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സിപിഐഎം വധശിക്ഷയ്‌ക്കെതിരാണ്. ബാലപീഡകരെ സംരക്ഷിക്കുന്നവരെ ശിക്ഷിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment