ചേര്‍ത്തല ദിവാകരന്‍ വധക്കേസ്: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

7_57ചേര്‍ത്തല ദിവാകരന്‍ വധക്കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിനാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ ഒന്നാം പ്രതി ആര്‍ ബൈജു മുന്‍ സിപിഎം കരുവാ ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ത്തല നഗരസഭ സ്ഥിരം സമിതി ചെയര്‍മാനുമായിരുന്നു.

ഒന്‍പതു വര്‍ഷം മു ന്‍പ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മരിച്ച കയര്‍ തൊഴിലാളിയും മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായ ദിവാകരന്‍ വധകേസിലെ ആറ് പ്രതികളും കുറ്റക്കാരെന്ന് ആലപ്പുഴ ഫാസ്റ്റ്ട്രാക്ക് കോടതി കണ്ടെത്തിയിരുന്നു. വി സുജിത്ത് (മഞ്ചു 38),എസ് സതീഷ്‌കുമാര്‍ (കണ്ണന്‍ 38), പി പ്രവീണ്‍ (32), എം ബെന്നി (45), എന്‍ സേതുകുമാര്‍ (45), ആര്‍ ബൈജു (45) എന്നിവരാണ് പ്രതികള്‍.  ഫാസ്റ്റ്  ട്രാക്ക് കോടതി ജഡ്ജി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.

വ്യാജവിസസംഘടിപ്പിയ്ക്കല്‍, വിവിധ സ്‌റ്റേഷനിലും ക്രിമിനല്‍ കേസുള്ളതും ഏറ്റവും ഒടുവില്‍ എറണാകുളം സ്വദേശിനിയായ വീട്ടമ്മയെ പീഢിപ്പിച്ച കേസിലും പ്രതിയാണ്. പീഢന കേസില്‍ ഇപ്പോള്‍ ആര്‍ ബൈജു റിമാന്റിലാണ്. ചലച്ചിത്രസീരിയല്‍ നടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചകേസിലും, വിവിധ പോലിസ് സ്‌റ്റേഷനില്‍ കേസുള്ളതും നിലനില്‍ക്കെ സേതുകുമാറിനെ ഗുണ്ടാലിസ്റ്റി ല്‍പെടുത്തിയിരിക്കുകയാണ്. 2009 നവംബ ര്‍ 29 നാണ് സിപിഎം പ്രവര്‍ത്തകര്‍ രാത്രിയില്‍ ദിവാകരന്റെ വീട്ടില്‍ കയറി ആക്രമണം നടത്തുന്നത്. സിപിഎം ന്റെ ഭരണകാലമായിരുന്ന അന്ന് കേരളാ കയര്‍ കോര്‍പ്പറേഷന്റ വീട്ടിലൊരു കയര്‍ ഉല്‍പന്നം എന്ന പദ്ധതിയുമായി ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ കയര്‍ തടുക്ക് വില്‍പ്പനയ്ക്ക് എത്തിയെങ്കിലും വിലകൂടുതലാണെന്ന് പറഞ്ഞ് കയര്‍ തൊഴിലാളിയായിരുന്ന ദിവാകരന്‍ തയ്യാറായില്ല. എന്നാല്‍ തടുക്ക് നിര്‍ബദ്ധപൂര്‍വ്വം ദിവാകരന്റെ വീട്ടില്‍ വച്ചിട്ട് സിപിഎം പ്രവര്‍ത്തകര്‍ പോയി. അന്നേ ദിവസം വാര്‍ഡ് സഭയില്‍ ദിവാകരന്റ മകന്‍ ദിലീപ് ഈ വിഷയം അവതരിപ്പിക്കുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

ഇതിന്റ പ്രതികാരമായി വീടാക്രമിക്കുകയും ദിവാകരനെയും മര്‍ദനം തടയാന്‍ ശ്രമിച്ച ദിലീപിന്റെ ഭാര്യ രശ്മിയേയും ആക്രമിച്ചിരുന്നു. പരിക്കേറ്റ ദിവാകരനെയും, രശ്മിയേയും ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദിവാകരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെങ്കിലും ഡിസംബര്‍ 9 ന് ദിവാകരന്‍ മരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment