Flash News

ലോക ഭൗമദിനത്തില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം മാതൃകയാക്കുക (ലേഖനം): ഫൈസല്‍ ബാവ, അബുദാബി

April 22, 2018

bhauma banner1

ഏപ്രില്‍ 22 ലോക ഭൗമ ദിനം

ഒരു ഭൗമ ദിനം കൂടി കടന്നുപോകുമ്പോള്‍ ഓരോ ദിനവും നാം തന്നെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മൂലം പ്രശ്നങ്ങളും കൂടിവരികയാണ്.

പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ കരയും സമുദ്രങ്ങളും നാശവും വിഷലിപ്തമാക്കുകയും ജീവിതം അപകടപ്പെടുത്തുകയും നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും. 2018 ഭൗമ ദിനം മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം പ്ലാസ്റ്റിക്കിനെക്കുറിച്ച് മനുഷ്യ മനോഭാവവും പെരുമാറ്റവും മാറ്റുക എന്നതാണ് നമ്മുടെ ഹോർമോണുകളും ലാൻഡ്ഫുപ്പുകളും ഞങ്ങളുടെ പാഴ്‌വസ്തുക്കളും മാലിന്യങ്ങളും തടഞ്ഞുനിർത്തുന്നതിൽ നിന്നും മനുഷ്യന്റെ ഹോർമോണുകളെ ഉപദ്രവിക്കുന്നതിനും സമുദ്രത്തിൽ നിന്നുള്ള ജീവൻ അപകടപ്പെടുത്തുന്നതിനും, പ്ലാസ്റ്റിക്സിന്റെ വികേന്ദ്രമായ വളർച്ച ഇപ്പോൾ നമ്മുടെ ഗ്രഹത്തിന്റെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നു.

HT-14-india-water-pollution-MEM-170419_1_12x5_992പ്ലാസ്റ്റിക് മലിനീകരണത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു ആഗോള ചട്ടക്കൂടിനെ നയിക്കുകയും പിന്തുണപ്പെടുത്തുകയും ചെയ്യുക ലോകത്താകമാനം ഉയര്ന്നുവന്ന പ്ലാസ്റ്റിക് മാലിന്യ വിഷയത്തെ എങ്ങനെ നേരിടാം എന്ന കാര്യത്തില്‍ യു എന്‍ തന്നേ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഇതാണ്:

• പ്ലാസ്റ്റിക് മാലിന്യത്തെ നിയന്ത്രിക്കാനും കുറയ്ക്കാനും സർക്കാരുകൾക്കും കോർപ്പറേഷനുകൾക്കും വേണ്ട നടപടികൾ ആവശ്യപ്പെടാൻ ലോകമെമ്പാടുമുള്ള പൗരൻമാരെ ബോധവൽക്കരിക്കുക.

• പ്ലാസ്റ്റിക്കുകൾ പരമാവധി നിരസിക്കുക, ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുപയോഗിക്കുക എന്നിവ തിരഞ്ഞെടുത്ത് ഓരോരുത്തരും ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പൌരന്മാരെ അറിയിക്കുക.

• പ്ലാസ്റ്റിക് മാലിന്യങ്ങൾ അവസാനിപ്പിക്കാൻ എല്ലാമേഖലകളിലും ഒത്തുകൂടി സർവ്വകലാശാലകൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം പ്രവർത്തിക്കുക.

• മറ്റ് ഓർഗനൈസേഷനുകളുമായും നെറ്റ് വർക്കുകളുമായും ജോലിചെയ്യുക, 2018 ഭൌമദിനം ചെയ്യുക, പ്ലാസ്റ്റിക് സാധ്യതകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന വിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് എൻഡ് പ്ലാസ്റ്റിക് എന്ന ആശയം പ്രചരിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം.

• പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാൻ നഗരങ്ങളും പ്രാദേശിക സർക്കാരുകളും ചെയ്യുന്നത് ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക.

DVm9qxKV4AAiz1Sലോകത്തെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ അതിൻറെ പ്രശ്നങ്ങളും അതിന്റെ ഉയർന്നുവരുന്ന പരിഹാരങ്ങളും റിപ്പോർട്ട് ചെയ്യുക. ഇങ്ങനെ വരും കാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഇന്ന് നമ്മള്‍ ചെയ്യേണ്ട വലിയ ഒരാശയം ആണ് ഭൂമിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കുക എന്നത്. നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. വലിച്ചെറിയല്‍ സംസ്കാരം ഉണ്ടാകുന്ന ഭീതിജനകമായ ഒരു ഭാവിയെ പറ്റി നാം ഒട്ടും ബോധവാന്‍മാരല്ല എന്നതാണ് സത്യം.

എന്താണ് പ്ലാസ്റ്റിക് എന്ന അറിവും നമുക്ക് പരിമിതമാണ്, അതുകൊണ്ട് തന്നെ ഉപയോഗ സൗകര്യം മാത്രം നോക്കി നാം ഒരു തീരുമാനം എടുക്കുമ്പോള്‍ ഭൂമിയുടെ ദീര്‍ഘയുസിനേ ഇല്ലാതാകുന്നു എന്ന കാര്യം നാം മറന്നു പോകുന്നു. പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ യൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. മനുഷ്യന്‍റെ വലിച്ചെറിയല്‍ എന്ന ദുശീലം വ്യാപകമാകുന്നത്തോടെ മനുഷ്യനു പുറമേ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ഒരു ഗുണവും ലഭിക്കാത്ത മറ്റു ജീവജാലങ്ങളുടെ അന്ത്യത്തിന് പ്ലാസ്റ്റിക് കാരണമാകുന്നു. പ്ലാസ്റ്റിക് ബാഗുകൾ മൂലം ഓരോ വർഷവും നൂറുകണക്കിന് പശുക്കൾ, നായ്ക്കൾ, പെൻഗ്വിനുകൾ, ആമകള്‍ കടല്‍ ജീവികള്‍ അങ്ങനെ വിവിധ ഇനത്തില്‍ പെട്ട ഒട്ടനവധി ജീവികള്‍ കൊല്ലപ്പെടുന്നു. പല മൃഗങ്ങളും പ്ലാസ്റ്റിക് ബാഗുകൾ ഭക്ഷണം ആണെന്ന് കരുതി കഴിക്കുകയും, അത് ആമാശയത്തില്‍ ദഹിക്കാതെ കിടക്കയും അതുമൂലം ഉണ്ടായേക്കാവുന്ന രോഗങ്ങള്‍ മറ്റു പ്രശ്നങ്ങള്‍ മൂലം മൃഗങ്ങള്‍ മരികുകയും ചെയ്യുന്നു.

897472034മനുഷ്യന്‍റെ ആരോഗ്യത്തെയും ഈ പ്ലാസ്റ്റിക്ക് കാര്യമായ പരിക്ക് ഏല്‍പ്പിക്കുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതിനാലാണിത്.

കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘകാലം ശരീരത്തില്‍ തന്നെ നിലനില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെന്നതിനാല്‍ ഈ രാസവസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും. ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണമാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്.

OMR-P-1524047260520836199ഭൂമിയുടെ പ്രകൃതി ജന്യമായ പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയും ഭൂമിയുടെ ജല സംഭരണത്തെയും വായു സഞ്ചാരത്തെയും ഇല്ലാതാക്കിയും പ്ലാസ്റ്റിക് നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. ഇതു മൂലം മണ്ണിനെ ഉപയോഗശൂന്യമാക്കി കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ ക്ലോറിനല്‍ മൂലകം പ്രവര്‍ത്തിക്കുന്നു. ഈ തിരിച്ചറിവ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ക്കുണ്ടായതിനാലാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഭൂമിക്ക് ഭാരമായി മാറിക്കഴിഞ്ഞ ഈ പ്രശ്നത്തെ ഇനിയും തിരിച്ചറി ഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായി ചുരുങ്ങും. പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അത്രയും വരും തലമുറയെയാണ് ബാധിക്കുക. ഇനിയും ഒരു ബദല്‍ സാദ്ധ്യതയെ പറ്റി നാം കാര്യമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരം. ബദല്‍ മാര്‍ഗത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടതുണ്ട്. എങ്കിലും വിഷ മയമായ അന്തരീക്ഷത്തില്‍ നിന്നും രക്ഷ നേടാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയേ തീരൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരിക, പ്ലാസ്റ്റിക് വ്യവസായ ത്തെയും വിപണനത്തെയും നിരുത്സാഹ പ്പെടുത്തുക. പ്ലാസ്റ്റിക്കിന്റെ വിഷത്തെപറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തിയേ മതിയാകൂ എന്നാണ് ഈ ഭൌമദിനം നല്‍കുന്ന സന്ദേശം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ അതാത് ഭരണ കൂടങ്ങളും ജനങ്ങളും കൂട്ടായി ശ്രമിക്കേ ണ്ടതുണ്ട്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top