Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ അക്ഷരക്കൊയ്ത്ത് ചര്‍ച്ച ചെയ്തു

April 22, 2018 , സാംസി കൊടുമണ്‍

20180408_1813252018 ഏപ്രില്‍ എട്ടാം തിയ്യതി കെ. സി. എ. എന്‍. എയില്‍ വെച്ച്, ജോണ്‍ വേറ്റത്തിന്റെ അദ്ധ്യക്ഷതില്‍ കൂടിയ യോഗത്തില്‍ അമേരിക്കയിലെ പ്രസിദ്ധ സാഹിത്യകാരന്‍ സുധീര്‍ പണിക്കവീട്ടിലിന്റെ രണ്ടാം പുസ്തകമായ അക്ഷരക്കൊയ്ത്ത് ചര്‍ച്ച ചെയ്തു. സാംസി കൊടുമണ്‍ സദസിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം കവിയേയും കവിതയേയും അന്മായി സദസ്യര്‍ക്ക് പാരിചയപ്പെടുത്തി.

പ്രേമഭിഷുവായകവി, കാവ്യസുന്ദരിയെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. കവി പലപ്പോഴും ഒരു ഭാവഗായകനായി മാറുന്നത് നമുക്ക് കാണാന്‍ കഴിയും. മലയാള കവിതയെ ജനകീയമാക്കിയ ചങ്ങമ്പുഴയുടെ സ്വാധീനം ഈ സമാഹരത്തിലെ പലകവിതകളിലും കാണുന്നുണ്ടെന്ന് സാംസി കൊടുമണ്‍ നിരീക്ഷിച്ചു. കാവ്യദേവതയ്ക്കുള്ള തന്റെ അര്‍ച്ചനയായ പൂക്കുട്ടയില്‍ നറുമണമുള്ള പൂക്കള്‍ക്കൊപ്പം അന്ം മണം കുറഞ്ഞതും, അന്ാന്ം വാടാന്‍ തുടങ്ങതുമായ പൂക്കള്‍ കണ്ടേക്കാം. എന്നാല്‍ അര്‍ച്ചകന്റെ അര്‍പ്പണബോധത്തെ തിരിച്ചറിയുന്ന ആര്‍ക്കും ഈ കവിതകളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. കഥ, കവിത, ലേഖനം, നിരൂപണം, ഹലിതം, തര്‍ജ്ജിമ എന്നിങ്ങനെ സാഹിത്യത്തിന്റെ സര്‍വ്വമേഖലകളും നന്നായി വഴങ്ങുന്ന സുധീര്‍ പണീക്കവീട്ടില്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞ് തന്റെ സാഹിത്യ അന്തഃപുരത്തില്‍ ഒരു താപസനെപ്പൊലെ കഴിയുന്നു. എന്നാല്‍ ഒരു കാലത്ത് അദ്ദേഹം സാഹിത്യ സദസ്സുകളിലൊക്കെ സജിവമായിരുന്നു. ചില വേദികളില്‍നിന്നും അദ്ദേഹത്തിനുണ്ടായ തിക്ത അനുഭവങ്ങള്‍ പൊതുവേദികളില്‍ നിന്നും അദ്ദേഹത്തെ അകറ്റി.

സുധീറിന്റെ കവിതകള്‍ ജീവിതത്തിന്റെ ഏടുകളില്‍നിന്നും ചീന്തിയെടുത്ത ചില നിമിഷങ്ങളുടെ കാവ്യാവിഷ്കാരമാണ്. വിഷയങ്ങള്‍ തിരഞ്ഞുപിടിച്ച് യാന്ത്രികമായി ഉണ്ടാക്കുന്ന ചില കവിതളില്‍നിന്നും വ്യത്യസ്തമായി, സ്വഭാവികമായി ഉരുത്തിരിയുന്ന കാവ്യ സമ്പര്‍ഭങ്ങളെ ലളിതാമായ പദാവലികളാല്‍ കോര്‍ത്തിണക്കുന്നതിനാല്‍ ഈ കവിതകള്‍ മിക്കതും കാവ്യാത്മകം എന്നപോലെ ഗാനാത്മകവും ആകുന്നു. ഈ കവിതാ സമാഹാരത്തിലെ ഏതെങ്കിലും കവിതകള്‍ നിങ്ങളുടെ അന്തരാത്മാവുമായി സംവദിക്കുന്നുണ്ടെങ്കില്‍ കവിയുടെ കാവ്യോദ്ദേശം സഫലമായി എന്നു കരുതാം. സുധീര്‍ പണിക്കവീട്ടില്‍ അമേരിക്കന്‍ മലയാള സഹിത്യത്തിനുവേണ്ടി ചെയ്തുവരുന്ന എല്ലാസേവനങ്ങളേയും ആദരിച്ചുകൊണ്ട്, വിചാരവേദിയില്‍ ഇന്നു നടക്കുന്ന ഈ ചര്‍ച്ച, അമേരിക്കന്‍ മലയാള സാഹിത്യലോകം അദ്ദേഹത്തിനു കൊടുക്കുന്ന ആദരവായി കണക്കാക്കണമെന്ന് സംസി കൊടുമണ്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫ. ജോസഫ് ചെറുവേലില്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പ്രധാനമായും, സുധീര്‍ പണിക്കവീട്ടിലുമായി, ഏതാണ്ട് ഇരുപത്തെട്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വ്യക്തിബന്ധത്തെçറിച്ചാണ് പറഞ്ഞത്. ഷെയ്ക്‌സ്പീയറിന്റെ കരുത്തനായ ഒരു കഥാപാത്രമായ ബ്രുട്ടസിനെപ്പറ്റി മറ്റൊരു കഥാപാത്രം പറഞ്ഞത് “ഹി വാസ് ആന്‍ ഐഡലിസ്റ്റ്’ എന്നായിരുന്നു അതെ നിര്‍വചനം സുധിറിനും നന്നായി ഇണങ്ങും. ന്യൂയോര്‍ക്കില്‍ ആദ്യമായി ഒരു സാഹിത്യ സദസ്സ് (സര്‍ഗവേദി) സംഘടിപ്പിçന്നത്, താനും സുധീര്‍ പണിക്കവീട്ടിലും ഉള്‍പ്പടെ എട്ടുപേര്‍ ചേര്‍ന്നാണന്ന ചരിത്രവും അദ്ദേഹം ഓര്‍മ്മിപ്പിക്കയൂണ്ടായി.

നിരന്തരം എഴുതുന്ന സുധീര്‍ പണിക്കവീട്ടില്‍ നിഷ്പക്ഷനായ ഒê നിരൂപകനാണന്നും, കൃതിയിലെ നന്മകത്തൊന്‍ ശ്രമിക്കുന്ന ആളാണന്നും, സുധീറിന് കവിത കാമിനിയും, നിരൂപണം ഭാര്യയുമാണന്ന് പ്രൊഫ. ചെറുവേലി നിരീക്ഷിച്ചു. സുധീര്‍ നൈര്‍മല്ല്യമുള്ള ഹൃദയത്തിനുടമായണന്ന്, നീലçയിലിലെ “എല്ലാരും ചെല്ലണ്….എല്ലാരും ചൊല്ലണ്…’ എന്ന നാലുവരികള്‍ പാടിക്കൊദ്ദേഹം വിവരിച്ചു. സുധീര്‍ പണിക്കവീട്ടിലിന് എല്ലാ നന്മകളും നേര്‍ന്നു.

വേറ്റം ജോണ്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഭാവനാ സമ്പന്നനായ കവി തന്റെ സര്‍ഗ്ഗഭാവന വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കി കാവ്യഗുണങ്ങളുള്ള കവിതകല്‍ രചിച്ച് നമ്മെ കാവ്യ ലോകത്തേക്ക് നടത്തുന്നു എന്നു പറഞ്ഞു. സമഭാവനയുള്ള ഒരു മനുഷ്യസ്‌നേഹിയാണ് സുധീര്‍ പണീക്കവീടില്‍ എന്നും പറഞ്ഞു. ഈ സമാഹാരത്തിലെ അദ്ദേഹത്തിനിഷ്ടപ്പെട്ട പല കവിതളേയും തൊട്ടു തലോടി കടന്നു പോയി. ആവര്‍ത്തന വിരസത ഒഴുവാക്കാനായി, ഇ-മലയാളിയില്‍ ഈ കവിതാ സമാഹാരത്തെçറിച്ച് എഴുതിയ അഭിപ്രായങ്ങള്‍ ആവര്‍ത്തുന്നില്ലെന്നും, തന്ര്യമുള്ളവര്‍ക്ക് ആ ലേഖനം വായിക്കാവുന്നതാണന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ എഴുതനുള്ള ആരോഗ്യവും ആയിസുമുാകട്ടേ എന്നദ്ദേഹം ആശംസിച്ചു.

കെ. കെ. ജോണ്‍സണ്‍ കവിയുടെ അസാന്നിദ്ധ്യത്തെ സൂചിപ്പിച്ചു കൊാണ് തന്റെ സംഭാഷണം ആരംഭിച്ചത്. കവിതകളേക്കാള്‍ സുധീര്‍ പണിക്കവീട്ടിലിനു ഗദ്യങ്ങള്‍ ഏറെവഴങ്ങുന്നുണ്ടെന്നും ജോണ്‍സന്‍ കൂട്ടിച്ചേര്‍ത്തു. ഈ കവിതാ സമാഹാരത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയായ, “കരയെവിടെ’ എന്ന കവിത ഈണത്തില്‍ ചൊല്ലിയപ്പോള്‍ ആ കവിത ഒരു പ്രത്യേക ഭാവതലത്തിലേക്ക് ഉയരുന്നതായി ശ്രോതാക്കള്‍ക്ക് തോന്നി. മികച്ച നിരൂപണങ്ങളെഴുതുന്ന സുധീര്‍ പണിക്കവീട്ടിലിന് എല്ലാ നന്മകളും ആശംസിച്ചു.

പ്രണയ ഗായകന്റെ അക്ഷരക്കൊയ്ത്ത്, കവിക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധിയാണന്ന് ഡോ. നനന്ദകുമാര്‍ പറഞ്ഞു. മുത്തശ്ശിയില്‍ നിന്നും പകര്‍ന്നുകിട്ടിയ കാവ്യ പാരമ്പ്യത്തെ നിത്യ സേവയാല്‍ പരിപോഷിപ്പിച്ചുപോന്നു. നിരന്തരം എഴുതിക്കൊിരിക്കുന്ന സുധിര്‍ പ്രേമനിര്‍ഭരമായ അനേകം കവിതള്‍ എഴുതിയിട്ടുണ്ട്. വാലന്റെയിന്‍ ദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഇവിടെ ഏറ്റവു കൂടുതല്‍ മലയാള കവിതള്‍ എഴുതിയ ആള്‍ സുധീ പണീക്കവീട്ടില്‍ ആയിരിക്കുമെന്നും ഡോ. നന്ദകുമാര്‍ പറഞ്ഞു. “കൊയ്ത്തുപാട്ട്, ഉപാസന, കവിയുടെഘാതകന്‍, ഞാന്‍ പാലാക്കാരന്‍’ എന്നീ കവിതകളെ ആധാരമാക്കി, കവിയുടേയും, കവിതകളുടെയും ഉള്ളിലേക്ക് പ്രഭാഷകന്‍ കടക്കുകയുണ്ടായി. അമേരിക്കന്‍ മലായാളി എഴുത്തുകാരുടെ സുഹൃത്തായ സുധീര്‍ പണീക്കവീട്ടില്‍ നിന്നും ഇനിയും ധാരാളം കൃതികള്‍ ഉണ്ടാകട്ടെയെന്നദ്ദേഹം ആശംശിച്ചു.

രാജു തോമസ്, ജോസ് ചെരിപുറം എന്നിവര്‍ കവിയുമായുള്ള വ്യകതി ബന്ധത്തെക്കുറിച്ച് ആഴത്തില്‍ പറയുകയും, ഈ കവിതാ സമാഹാരത്തിനും, സുധീര്‍ പണിക്കവീട്ടിലിനും എല്ലാ മംഗളങ്ങളും നേരുകയുമുണ്ടായി.

20180408_181334 20180408_182058 20180408_182820 20180408_182945 20180408_185506 20180408_190347 20180408_191949 20180408_194122 20180408_194905_001


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top