ഷിക്കാഗോ: മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 5 ശനിയാഴ്ച രാവിലെ 8:30 മുതല്‍ മത്സരങ്ങള്‍ കത്തീഡ്രല്‍ ഹാളുകളില്‍ ആരംഭിക്കും. ംംം.ാെരവശരമഴീ എന്ന വെബ് സൈറ്റിലൂടെ ഏപ്രില്‍ 10 മുതല്‍ റെജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ മേയ് ഒന്നിനു മുമ്പായി റെജിസ്റ്റര്‍ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
കലാതിലകം, കലാപ്രതിഭ, റൈസിംഗ് സ്റ്റാര്‍ കൂടാതെ സ്കൂള്‍ ഓഫ് ഡാന്‍സ്, സ്കൂള്‍ ഓഫ് മ്യൂസിക്, സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നിവയെ പ്രതിനിധീകരിച്ച് ഡാന്‍സിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍, മ്യൂസിക് സ്റ്റാര്‍ ഓഫ് ദി ഇയര്‍, ആര്‍ട്ടിസ്റ്റിക് സ്റ്റാര്‍ ഓഫ് ദി ഇയര്‍ എന്നീ അവാര്ഡുകള്ക്കൂടി നല്‍കുന്നതാണ്. സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ക്കും കള്‍ച്ചറല്‍ അക്കാഡമി വിദ്യാര്‍ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിന്‍സി വടക്കുംചേരി 224 234 6741, റാണി കാപ്പന് 630 656 7339, ഷെന്നി പോള്‍ 856 220 6063, ലിസ റോയ് 773 727 5023, ആഷാ മാത്യു 219 669 5444. കള്‍ച്ചറല്‍ അക്കാഡമി അധികൃതര്‍ അറിയിച്ചതാണിത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply