വിജയവാഡ: വന്‍ കഞ്ചാവ് വേട്ട നടത്തി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. 1394 കിലോ വരുന്ന കഞ്ചാവാണ് ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ വെച്ച് പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച കഞ്ചാവ് വേട്ടയില്‍ പിടികൂടിയത് രണ്ടു കോടി രൂപയുടെ കഞ്ചാവാണ്.
ദൂരെ സ്ഥലങ്ങളിലേക്ക് അയക്കുന്നതിനായി പാകപ്പെടുത്തി ഉണക്കി പായ്ക്കുചെയ്ത നിലയിലായിരുന്നു ഇത്. സംഭവത്തില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. യഥാര്‍ഥ ഉടമകള്‍ ഇപ്പോഴും സുരക്ഷിതരാണ്.
രാജ്യത്തെ യുവതലമുറയെ നശിപ്പിക്കുന്ന കഞ്ചാവ് തോട്ടങ്ങള്‍ ഇവിടെ ഭദ്രമായി തുടരുന്നുണ്ട്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൊത്തം 2,09,14,800 രൂപ വിലവരും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.