പാസ്റ്റര്‍ ജോയി തോമസിന്റെ സംസ്ക്കാരം 28ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍

Joy Thomas (1)_InPixio1ന്യൂയോര്‍ക്ക്: ഐ. പി. സി. ഹെബ്രോന്‍ ന്യൂയോര്‍ക്ക് സഭാ സഹ ശുശ്രൂഷകന്‍ നിര്യാതനായ പാസ്റ്റര്‍ ജോയി തോമസിന്റെ സംസ്ക്കാരം 28 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്തപ്പെടും.

2005 മുതല്‍ 2011 വരെ സൗദി അറേബ്യയിലെ ജിദ്ദ പെന്തക്കോസ്തല്‍ ഫെലോഷിപ്പില്‍ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം പുനലൂര്‍ കര്യാര ശാലേം കുടുംബാംഗമാണ്. ഐ. പി. സി. പുനലൂര്‍ സെന്റര്‍ കമുകുംചേരി ദൈവസഭാംഗവുമായിരുന്നു.

ഐപിസി ഈസ്‌റ്റേണ്‍ റീജിയന്‍ സെക്രട്ടറിയും, ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെബ്രോന്‍ ഐപിസി, രക്ഷാമാര്‍ഗ്ഗം മിനിസിട്രീസ് എന്നീ സംഘടനകളുടെ സ്ഥാപകനുമായ പാസ്റ്റര്‍ ബാബു തോമസിന്റെ ജ്യേഷ്ട സഹോദരനും, പെന്തക്കോസ്ത് യുവജന സംഘടനയായ ന്യൂയോര്‍ക്ക് പി. വൈ. എഫ്. എ. യുടെ ട്രഷറര്‍ ജോബി ജോയിയുടെ പിതാവുമാണു പരേതന്‍. ഭാര്യ: ഏലിസബത്ത് ജോയി മക്കള്‍: ജോബി ജോയി, ജിബി ജോയി, മരുമകള്‍: ഡോണ ജോബി.

ഭൗതീക ശരീരം ഏപ്രില്‍ 27 വൈകിട്ട് 5 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels 2175 Jericho Turnpike, Garden Ctiy Park, New York, United States, 11040) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. സംസ്കാരശുശ്രൂഷ ഏപ്രില്‍ 28 ശനിയാഷ്ച രാവിലെ 8 മുതല്‍ 11 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലിലും, തുടര്‍ന്നു ലോംഗ് ഐലന്റിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. എല്ലാദിവത്തെയും ശുശ്രുഷകള്‍ തത്സമയം www.thoolika.tv യില്‍കൂടി ദര്‍ശിക്കാവുന്നതാണ്.

Print Friendly, PDF & Email

Related posts

Leave a Comment