Flash News

‘ഓര്‍മ്മസ്പര്‍ശം’ സംഗീത പരിപാടി കൈരളി ടിവിയില്‍ ആരംഭിക്കുന്നു

April 24, 2018 , കൈരളി ടിവി

jose

ജോസ് കാടാപ്പുറം

ന്യൂയോര്‍ക്ക് : ജീവിത സമസ്യകള്‍ക്കുള്ള ഉത്തരമായിരിക്കുകയാണിന്നു സംഗീതം. ഓര്‍മകളെ സ്പര്‍ശിക്കുന്ന സംഗീതമായാല്‍ പറയുകയേ വേണ്ട. ജീവിതം സംഗീത സാന്ദ്രമായാല്‍ എത്ര നന്ന്. അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലെ പ്രിയ ഗായകരെ ഞങ്ങള്‍ നിങ്ങള്‍ക്കായി അവരുടെ ഗാനങ്ങള്‍ക്ക് ശ്രോതാക്കളാകാന്‍ ക്ഷണിക്കുകയാണ്. കൈരളി ടിവിയിലെ അമേരിക്കന്‍ ഫോക്കസ് എന്ന പ്രോഗ്രാമില്‍ ഏപ്രില്‍ 28 ശനിയാഴ്ച വൈകിട്ട് 4:00 മണിക്കും, ഞായറാഴ്ച രാത്രി 10:00 മണിക്കും പീപ്പിള്‍ ടിവിയില്‍ ശനിയാഴ്ച രാത്രി 9:00 മണിക്ക് ആദ്യ സംപ്രേക്ഷണം ആരഭിക്കുന്നു.

binu

ബിനു തോമസ്

നിങ്ങളുടെ കൈരളി ടിവിയിലും പീപ്പിള്‍ ടിവിയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി അമേരിക്കയില്‍ നിന്നാരംഭിക്കുന്ന കൈരളി ടിവി യു എസ് എ ഒരുക്കുന്ന ഓര്‍മ്മ സ്പര്‍ശം എന്ന ഈ സംഗീത വിരുന്നു കൈരളി യു എസ് എ പ്രോഗ്രാം ഹെഡ് ജോസ് കാടാപ്പുറത്തിന്റെ നേതൃത്വത്തില്‍ ബിനു തോമസാണ് വീഡിയോ ആന്റ് പ്രൊഡക്ഷന്‍ തയാറാക്കുന്നത്. സൗണ്ട് ആന്റ് ഓഡിയോ ഒരുക്കുന്നത് സൗണ്ട് എഞ്ചിനീയര്‍ അനൂപ് മാത്യു. ജോസ് പ്ലാക്കാട്ട്, ശിവന്‍ മുഹമ്മ, ശങ്കരന്‍കുട്ടി, അബി, മോട്ടി, ജിജി കോശി എന്നിവരുടെ നേതൃത്വത്തില്‍ ഡാളസ്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങിലും അമേരിക്കന്‍ മലയാളി ഗായകരുടെ റെക്കോര്‍ഡിംഗ് തുടരുന്നു.

ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ജൂലിയ ഡിജിറ്റലും ഇന്ത്യ കഫേ വൈറ്റ് പ്ലെയ്ന്‍സുമാണ്. എല്ലാ പ്രിയ പ്രേക്ഷകര്‍ക്കും ഈ പരിപാടിയിലേക്ക് സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു 516 322 3919, ജോസ് 914 954 9586.

anitha jokin sarah tahasin vishnu (1)kairali sticker


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top