ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ഈ വര്‍ഷത്തെ പിക്നിക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പ്രകൃതിരമണീയമായ മിസോറി സിറ്റിയിലെകിറ്റി ഹോളോ പാര്‍ക്കില്‍ (Pavilion A, 9555, Highway 6 South, Missouri City, TX 77459) വച്ച് ഏപ്രില്‍ 28 ശനിയാഴ്ച രാവിലെ 9 മുതല്‍ 3 വരെയാണ് പിക്നിക്.
പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കത്തക്ക വിധത്തില്‍ നിരവധി കലാ കായിക വിനോദ പരിപാടികള്‍ പിക്നിക്കിനെ വേറിട്ടതാക്കും. ചിരിക്കാനും ചിന്തിക്കാനും ഗൃഹാതുര സ്മരണകള്‍ അയവിറക്കുന്നതിനും ഉള്ള നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
തിരുവല്ലയില്‍ നിന്നും സമീപ പ്രദേശങ്ങളായ കോഴഞ്ചേരി, കുമ്പനാട്, റാന്നി, മല്ലപ്പള്ളി, ചങ്ങനാശേരി, കോട്ടയം, കുട്ടനാട്, എടത്വ, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വന്ന് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ഏരിയയില്‍ താമസമാക്കിയിരിക്കുന്ന എല്ലാവരെയും ഈ പിക്നിക്കില്‍ പങ്കെടുക്കാന്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. സംഘടനയില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ളവര് ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഐപ് 713 779 3300, ഉമ്മന്‍ തോമസ് 281 467 5642, എം.ടി. മത്തായി 713 816 6947, ഈശോ ജേക്കബ് 832 771 7646.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply