Flash News

കുരിയാക്കോസ് തരിയനും സഹധര്‍മ്മിണിയ്ക്കും ഊഷ്മളമായ യാത്രയയപ്പ് നല്‍കി

April 25, 2018 , മാത്യു ജോര്‍ജ്, പി.ആര്‍.ഒ.

pict8ന്യൂയോര്‍ക്ക്: ടെക്സാസിലേക്ക് താമസം മാറ്റുന്ന യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ കുരിയാക്കോസ് തരിയനും സഹധര്‍മ്മി സുജയ്ക്കും ഏപ്രില്‍ 22-ാം തീയതി ഞായറാഴ്ച ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

pict736 വര്‍ഷങ്ങളോളം ഇടവകയുടേയും, ഭദ്രാസനത്തിന്റേയും മറ്റു സാമൂഹിക പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി മാന്യമായ സേവനം കാഴ്ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് കുരിയാക്കോസ് തരിയന്‍.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ റവ. ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം, ട്രഷറര്‍ കുരിയാക്കോസ് വറുഗീസ്, സെക്രട്ടറി ജോണ്‍ ഐസക്ക് എന്നിവര്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് സംസാരിച്ചു. സ്തുത്യര്‍ഹമായ സേവനത്തിനുള്ള പ്രശംസാ ഫലകവും സമ്മാനവും ഏബ്രഹാം തോമസ്, ജോണ്‍ ഐസക്ക്, കുരിയാക്കോസ് വറുഗീസ്, പ്രിന്‍സി പതിക്കല്‍, റോയി ഏബ്രഹാം എന്നിവര്‍ കുരിയാക്കോസിനും കുടുംബത്തിനും നല്‍കി ആദരിച്ചു.

ഇടവക നല്‍കിയ ആദരവുകള്‍ക്ക് കുരിയാക്കോസ് തരിയന്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്നു നടന്ന മെന്‍സ് ഫോറം, മര്‍ത്തമറിയം സമാജം യോഗങ്ങളില്‍ കുരിയാക്കോസിനേയും സുജയേയും ആദരിച്ച് വറുഗീസ് പാപ്പന്‍‌ചിറ, ജയിംസ് മാത്യു, സി.ജെ. ജോണ്‍സണ്‍, ലീലാമ്മ മത്തായി, ജെസ്സി മാത്യു എന്നിവര്‍ കുരിയാക്കോസ് തരിയന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും, ശോഭനമായ ഒരു ഭാവി ആശംസിക്കുകയും ചെയ്തു.

pict9 pict10pict1 pict2 pict3 pict4 pict5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top