Flash News

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ പുനഃപ്പരിശോധന വേണമെന്ന് കേന്ദ്രം; ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവിഹിത ഇടപെടലെന്ന് കോണ്‍‌ഗ്രസ്

April 26, 2018

indu-malhotra-k-m-joseph1ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയായി കൊളീജിയം നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. ഇതൊടൊപ്പം സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചു.

മൂന്ന് മാസം ഫയല്‍ തടഞ്ഞുവച്ചശേഷമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ്ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്ത് നല്‍കിയിരുന്നു. വിശാലബെഞ്ച് രൂപികരിച്ചു ഈ വിഷയം പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപെട്ടിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്. ഇതോടെ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി. ആദ്യമായാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക നേരിട്ട് ജസ്റ്റിസ് ആകുന്നത്. അതേസമയം,സീനിയോറിറ്റി കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി കെ .എം.ജോസഫ് റദ്ദ് ചെയ്തതാണ് നിയമനം അംഗീകരിക്കാത്തതിന് പിന്നിലെന്ന് ആരോപണമുണ്ട്.

ഇതിനിടെ ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തിനു മുകളിലല്ലെന്ന് പി. ചിദംബരം പറഞ്ഞു. സുപ്രീം കോടതി കൊളിജീയം നിര്‍ദേശിച്ച രണ്ടു പേരുകളില്‍ ഒന്നു മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. ഇത് ജുഡീഷറിക്കുമേലുള്ള കടന്നുകയറ്റമായാണ് മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസും വിലയിരുത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ദു മല്‍ഹോത്ര ജഡ്ജി സ്ഥാനം ഏറ്റെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് ആവശ്യപ്പെട്ടു. കെ.എം. ജോസഫിന്റെ നിയമനത്തില്‍ തീരുമാനമാകട്ടെയെന്ന് ഇന്ദിര ജയ് സിംഗ് പറഞ്ഞു. ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മൂന്ന് മാസം ഫയല്‍ തടഞ്ഞുവച്ചശേഷമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ്ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top