പെന്‍സില്‍വേനിയയിലെ 178-ാം ഡിസ്ട്രിക്ട് തെരഞ്ഞെടുപ്പ് ചൂടില്‍

IMG_1468ബക്‌സ് കൗണ്ടി: പെന്‍സില്‍വേനിയ സ്റ്റേറ്റില്‍ ബക്‌സ് കൗണ്ടിയിലെ 178-ാം ഡിസ്ട്രിക്ടില്‍ തെരഞ്ഞെടുപ്പ് ചൂടു പിടിച്ചിട്ട് ഏതാനും നാളുകളായി. മെയ് 15-ന് നടക്കുന്ന പ്രൈമറി ഇലക്ഷനില്‍ രണ്ടു സ്ഥലത്തു മാത്രമേ സ്‌പെഷല്‍ ഇലക്ഷന്‍ നടക്കുന്നുള്ളൂ. അതില്‍ ഒന്ന് 178-ാം ഡിസ്ട്രിക്ട് ആണ്. കാരണം ഇതിനു മുമ്പ് ഈ ഡിസ്ട്രിക്ടില്‍ ഉണ്ടായിരുന്ന സ്റ്റേറ്റ് റെപ്രസന്റേറ്റീവ് രാജിവച്ചു പോയതിനാലാണ് ഈ സാഹചര്യം സംജാതമായത്. ഈ ഡിസ്ട്രിക്ടില്‍ ധാരാളം ഇന്ത്യക്കാരും കുറച്ചു മലയാളികളും താമസിക്കുന്നുണ്ട്.

നോര്‍ത്താംപ്ടണ്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി മെമ്പറും വെന്‍ഡി തോമസിന്റെ ഇലക്ഷന്‍ കാമ്പയിനില്‍ പ്രവര്‍ത്തിക്കുന്നതുമായ ജീമോന്‍ ജോര്‍ജുമായി നടന്ന അഭിമുഖത്തിന്റെ പ്രധാനഭാഗങ്ങള്‍.

സ്കൂള്‍ ബോര്‍ഡ് മെമ്പറായി (കൗണ്‍സില്‍ റോക്ക്) തന്റെ പൊതുജീവിതമാരംഭിച്ച് സ്റ്റേറ്റിലേക്ക് മത്സരിക്കുന്ന വെന്‍ഡി തോമസ് എന്തുകൊണ്ടും അതിനര്‍ഹതപ്പെട്ടതാണെന്നുള്ളതിനു രണ്ടുപക്ഷമില്ല. കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി സ്കൂളുകളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക, ടാക്‌സ് പരിമിതപ്പെടുത്തുക, ജീവിതനിലവാരം ഉറപ്പുവരുത്തുക, കമ്യൂണിറ്റിയുടെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങള്‍ക്ക് താന്‍ മുന്‍തൂക്കം കൊടുക്കുമെന്ന് പറയുകയുണ്ടായി. തോക്ക് നിയന്ത്രണത്തിനു താന്‍ എതിരല്ലെന്നും, എത്രകണ്ട് നിയമപ്രാബല്യത്തിലൂടെ നിര്‍ത്താന്‍ സാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ തോക്ക് വാങ്ങുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം മാത്രമേ തോക്ക് നല്‍കാമെന്നുള്ള നിയമം അനിവാര്യമാണ്.

ലോകത്തിനു തന്നെ മാതൃകയായി അമേരിക്കയും ഇന്ത്യയും ഇന്നും ജനാധിപത്യ ശക്തികളായി തുടരുന്നതില്‍ താന്‍ അഭിമാനിക്കുന്നതായും ഇന്ത്യന്‍ സമൂഹവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും മിക്കവാറും എല്ലാ കാര്യങ്ങളുമായി ഇടപെടുകയും ചെയ്യുന്നതുകൊണ്ട് തനിക്ക് സമൂഹത്തിലെ കാര്യങ്ങള്‍ അറിയാമെന്നും പറയുകയുണ്ടായി. എല്ലാ വോട്ടര്‍മാരും ഇലക്ഷന്‍ ദിവസമായ മെയ് 15-ന് പോളിംഗ് ബൂത്തില്‍ പോയി വോട്ട് ചെയ്യണമെന്നും, അമേരിക്കയില്‍ അതിവേഗം മുഖ്യധാരയിലേക്ക് വളരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരണമെന്നും വെന്‍ഡി തോമസ് പറഞ്ഞു.

അമേരിക്കന്‍ സിറ്റിസണ്‍ ആയി ജീവിക്കുന്ന എല്ലാവരും പ്രത്യേകിച്ച് മലയാളികള്‍ നിര്‍ബന്ധമായും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും അതിലൂടെ മാത്രമേ അമേരിക്കയിലെ ഇതരസമൂഹത്തോടൊപ്പം ഭാവിയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളുവെന്നും ജീമോന്‍ ജോര്‍ജ് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment