Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

അമേരിക്കന്‍ മലയാളി വൃത്താന്തം (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

April 26, 2018

american mala full 1കേട്ടീലയോ ചില്ലറ വര്‍ത്തമാനം
നാട്ടില്‍ പരക്കെയൊരു പാട്ടായി

കേരള മുഖ്യമന്ത്രി വരുന്നെന്ന്
ഫോക്കാനാ കൂട്ടര് എങ്കില്‍
ഫോമക്കു വരുന്നു കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രിയോ, കേരള മന്ത്രിയോ
ആരാണ് കേമനെന്നു ജനം!
കേട്ടിലയോ…..

മന്ത്രിമാര്‍ വരട്ടെ വാചാലരായ്
മാധ്യമപ്രവര്‍ത്തകര്‍ പോരട്ടെ
എമ്മെല്ലേ, എംപിമാര്‍ പോരട്ടെ
രാഷ്ട്രീയ ചാട്ടവാറുകള്‍ വീശി
നാക്കുകൊണ്ടങ്ങു പോക്കറ്റടിക്കട്ടെ!
കേട്ടീലയോ……

നാക്കുവളച്ചു ഭാഷ പറയാത്ത
നാരിമാരവതാരകര്‍, മാതൃഭാഷയെ
പരിഹസിച്ചവരുടെ മംഗ്ലീഷു ഭാഷ
കേള്‍ക്കാമീ മാമാങ്കങ്ങളില്‍
കേട്ടിലയോ…..

താരസുന്ദരികള്‍ എത്തുന്നു
കണ്ണില്‍ പൂനിലാവുമായി
ചാരെ നിന്ന് ഫോട്ടോകള്‍
എടുത്ത് ചാരിതാര്‍ത്ഥ്യമടയാന്‍
എത്തുന്നു ആരാധകവൃന്ദം
കേട്ടീലയോ…….

ഗര്‍വ്വില്‍ ജനപ്രിയ, മെഗാതാരങ്ങള്‍
എത്തി വല്ലാത്ത ജാഡകള്‍ കാട്ടി
സ്‌റ്റേജില്‍ നിന്നു തിളങ്ങി
വിളങ്ങി നമ്പരടിച്ചു നടക്കുബോള്‍
പിന്നാലെ കൂടും പാവങ്ങളേറെ
കേട്ടീലയോ…..

കോമരം തുള്ളിയുറയും ചെണ്ടക്കാര്‍
കോലിട്ടടിച്ചു താളംപിടിക്കവേ,
കോമാളി വേഷം കെട്ടി ഇറങ്ങും
കോമളാംഗികള്‍,കണ്ണും പുരികവും
കറുപ്പിച്ച് വാര്‍ദ്ധക്യ വിദ്വേഷിനികള്‍
കേട്ടിലയോ……

കറുപ്പിച്ചു കറുപ്പിച്ചു ചെമ്പിച്ച
നരയുമായി പിന്നാലെ എത്തും
കുംഭകര്‍ണന്മാര്‍, സ്‌മോള്‍ വിട്ടു
കലങ്ങിയ കണ്ണുകളോടപരനോട്
ഒരു ചോദ്യം, ആരോഗ്യമെങ്ങനെ?
കേട്ടീലയോ……

കപ്പപുഴുങ്ങി, കാച്ചിലു പുഴങ്ങി
ചുട്ടമുളകു ചമന്തി കൂട്ടി വിസ്കി
വിഴുങ്ങാന്‍ ചിലര്‍ക്കിഷ്ടമവരോ
ചിരിച്ചു നടന്നു പരദൂഷണം കാച്ചി
കൊച്ചു തെറിയും പറഞ്ഞങ്ങു നടന്നേറെ
കേട്ടീലയോ……

ബാറിന്‍െറ മുമ്പിലേറെപ്പേര്‍
ബാര്‍ബേറിയരായ് നാക്കിട്ടടിച്ച്
അശ്ശീലം പറഞ്ഞാസ്വദിക്കുബോള്‍
ആഹാ, ഇതൊരു മാമാങ്കം
ഇനിയുമെത്രനാളിങ്ങനെയൊരു മാമാങ്കം!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top