സിനിമാ മേഖലയില്‍ തനിക്കു കാസ്റ്റിങ് കൗച്ച് എന്ന പ്രശ്നമുണ്ടായിട്ടേയില്ലെന്നു ഷക്കീല. തനിക്ക് മാത്രമല്ല തന്റെ പരിചയത്തിലുള്ളവര്‍ക്കും ഇത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടില്ല.കാസ്റ്റിങ്ങ് കൗച്ച് വിവാദം വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്നും ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷക്കീല പറയുന്നു.
ഷക്കീലയുടെ ‘ബി ഗ്രേഡ്’ പടങ്ങള്‍ യുവത്വത്തെ നശിപ്പിക്കുന്നു എന്ന് ആരോപിക്കുന്നവര്‍ തന്നെയാണ് തന്റെ പടങ്ങള്‍ തലയില്‍ മുണ്ടിട്ട് തീയറ്ററില്‍ പോയി കണ്ടിട്ടുള്ളത്. ഷക്കീല തമിഴ്നാട് മുഖ്യമന്ത്രിയായാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇന്ത്യയില്‍ മാനഭംഗത്തിനെതിരെയുള്ള നിയമത്തില്‍ മാറ്റം വരുത്തും എന്ന കുസൃതി ചോദ്യത്തിന് മാനഭംഗത്തിനുള്ള ശിക്ഷ കടുപ്പമാക്കാനും നടപടി വേഗമാക്കാനുമുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും ഷക്കീല പറയുന്നു. എന്തുകൊണ്ടാണ് സണ്ണിലിയോണ്‍ വന്നപ്പോള്‍ മലയാളികള്‍ സെല്‍ഫി എടുക്കുന്നു, ഷക്കീലയ്ക്കൊപ്പം എടുക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു, അതിന് ഷക്കീലയുടെ മറുപടി ഇങ്ങനെ….
എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്നം. ഇപ്പോള്‍ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം. എങ്കിലും തന്നെ ആക്ഷേപിച്ചവരെല്ലാം തലയില്‍ മുണ്ടിട്ടുപോയി തന്റെ സിനിമ കണ്ടിട്ടുണ്ടെന്നും ഷക്കീല പരിഹസിക്കുന്നു. സണ്ണിലിയോണും മിയാഖലീഫയും ധരിക്കുന്നതു പോലെ ബിക്കിനിയിട്ടാല്‍ തന്നെ കാണാന്‍ ഭംഗിയുണ്ടാകില്ല. അതുകൊണ്ടാണ് അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കാത്തതെന്നും ഷക്കീല മറുപടി പറയുന്നു.
താന്‍ ഇതുവരെ ചെയ്തെല്ലാം അഭിനയം മാത്രമായിരുന്നെന്നും ബ്ലൂഫിലിം ആയിരുന്നില്ലെന്നും ഷക്കീല അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്റും സീന്‍ ഒക്കെ ചെയ്തിരുന്നത്. എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്നമാകും എന്നു കരുതിയില്ല. നഗ്നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നില്ല. ഞാനൊരു മുസ്ലീമാണ് അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നതെന്നും ഷക്കീല പറഞ്ഞിരുന്നു.
ഏകാന്തതയുടെ വിങ്ങല്‍ ഒഴിവാക്കാനാണ് അഭിനയിക്കുന്നത്. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. പക്ഷേ, ഞാനിപ്പോഴും പ്രേമത്തിലാണ്. അഭിനയിച്ച സമ്പാദ്യമെല്ലാം ചേച്ചിയെയാണ് ഏല്‍പ്പിച്ചത്. പിന്നീടു ചോദിച്ചപ്പോള്‍ ഒന്നും തിരിച്ചു തന്നില്ലെന്നും അവര്‍ ഒരിക്കല്‍ ആരോപിച്ചിരുന്നു.
സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചലച്ചിത്രം വന്‍ വിജയമായിരുന്നു. ഒട്ടേറെ മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ്രൈഡവിംഗ് സ്കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ ഇവര്‍ മുഖ്യധാരാചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരില്‍ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്.