Flash News

അമേരിക്കയും ഉത്തര കൊറിയയുമായുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി; ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ച നടന്നേക്കാമെന്ന് ട്രം‌പ്

April 29, 2018

FILE - This combination of photos shows North Korean leader Kim Jong Un on April 15, 2017, in Pyongyang, North Korea, left, and U.S. President Donald Trump in Washington on April 29, 2017. The notion of a substantive sit-down between North Korean leader Kim Jong Un and U.S. President Donald Trump – the most gazed-upon figures of this moment in the planet's history – is a staggering prospect and a potential logistical nightmare if the two countries ever tried to make it happen. (AP Photo/Wong Maye-E, Pablo Martinez Monsivais, Files)

വാഷിംഗ്ടണ്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചര്‍ച്ച മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ ചിലപ്പോള്‍ നടന്നേക്കുമെന്ന്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മിഷിഗണില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ശനിയാഴ്ച ട്രംപ് ദക്ഷണികൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയതിന് മൂണ്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്‍ മൂണ്‍ ജെ ഇന്നും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നു പാന്‍മുന്‍ജോമില്‍ കഴിഞ്ഞ ദിവസം നടത്തിയത്. കൊറിയയുടെ സമാധാനവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും പരസ്പര സഹകരണം വര്‍ദ്ധിപ്പിച്ച് യുദ്ധം അവസാനിപ്പിക്കുമെന്നും ചര്‍ച്ചയില്‍ ധാരണയായി. ഇതിന് പിന്നാലെയാണ് യുഎസും ഉത്തരകൊറിയയും തമ്മിലുള്ള ചര്‍ച്ച ഉടനുണ്ടാകുമെന്ന് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്.

1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചിരുന്നെങ്കിലും ഉത്തരകൊറിയയും ദക്ഷിണകൊറിയയും പരസ്പരം പോര്‍വിളി നടത്തി മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു. ആണവ നിരായുധീകരണം അടക്കം സുപ്രധാനമായ തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിലെടുത്തത്. കൊറിയന്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ ഇരു രാജ്യങ്ങളുടെയും മണ്ണില്‍ കാലുകുത്തുന്നത്.

ഉത്തരകൊറിയ അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും

ഉത്തരകൊറിയ അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും. നടപടികള്‍ വീക്ഷിക്കാന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിക്കും. ദക്ഷിണകൊറിയയ്ക്കും യുഎസിനും ഇത് വീക്ഷിക്കാന്‍ ക്ഷണമുണ്ടാകും. ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.

കൊറിയ ഉച്ചകോടിയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എടുത്ത നിലപാടുകളാണ് ഇത്. കിം ജോങ് ഉന്‍- ഡൊണാള്‍ഡ് ട്രംപ് ഉച്ചകോടി അടുത്ത മാസം അവസാനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. താന്‍ അമേരിക്കയെ ആക്രമിക്കുന്ന ആളല്ലെന്ന് ചര്‍ച്ചയില്‍ ട്രംപ് മനസിലാക്കുമെന്നും കിം പറഞ്ഞു.

ദക്ഷിണകൊറിയയുമായി ഇപ്പോള്‍ അരമണിക്കൂര്‍ സമയവ്യത്യാസമുണ്ട് ഉത്തരകൊറിയയ്ക്ക്. ഇത് മാറ്റം വരുത്തി ഇരുരാജ്യങ്ങളുടെയും ടൈം സോണുകള്‍ ഒന്നാക്കുമെന്നും കിം അറിയിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top