Flash News

പന്ത്രണ്ടു വയസ്സിനു താഴെയുള്ള ആണ്‍-പെണ്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും വധശിക്ഷ; പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തി

April 29, 2018

4_68പന്ത്രണ്ടു വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെയോ പെണ്‍‌കുട്ടികളേയോ പീഡിപ്പിക്കുന്നവര്‍ക്കും വധശിക്ഷ നടപ്പിലാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കേന്ദ്ര വനിതശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസുവരെയുള്ള ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും വധശിക്ഷ നല്‍കുമെന്നാക്കും.

ഏപ്രില്‍ 22നാണ് കേന്ദ്ര സര്‍ക്കാര്‍ പോക്‌സോ നിയമത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട് നിയമമാക്കിയത്.

ഈ സര്‍ക്കാര്‍ എപ്പോഴും ലിംഗനിഷ്പക്ഷത പുലര്‍ത്തിയിട്ടുണ്ടെന്നും പുതിയ പോക്‌സോ നിയമവും ലിംഗ നിഷ്പക്ഷമാക്കി ഭേദഗതി വരുത്തുമെന്നും അറിയിച്ച് വനിതശിശു വികസന മന്ത്രാലയം ട്വീറ്റ് ചെയ്തു.

ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശിശു പീഡകര്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്തി നിയമ ഭേദഗതി വരുത്തിയത്. ഇന്ത്യയില്‍ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വനിതശിശു ക്ഷേമ മന്ത്രി മനേക  ഗാന്ധിയാണ് ഭേദഗതിക്ക് നിര്‍ദേശിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top