Flash News

കേംബ്രിഡ്ജ് അനലിറ്റിക്ക വീണ്ടും വിവാദത്തില്‍; ഫെയ്സ്ബുക്കിലെപ്പോലെ ട്വിറ്ററില്‍ നിന്നു ഡാറ്റാ മോഷ്ടിച്ചു

April 30, 2018

1057871214ലണ്ടൻ: ഫെയ്സ്ബുക്കില്‍ നിന്ന് മില്യണ്‍ കണക്കിനു പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക സമാനരീതിയില്‍ ട്വിറ്ററില്‍ നിന്നും ഡാറ്റാ മോഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്കിൽ നിന്ന് എങ്ങനെയാണോ വിവരങ്ങള്‍ ശേഖരിച്ചത് അതേ രീതിയില്‍ ട്വീറ്ററില്‍ നിന്നും വിവരശേഖരണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാല ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ആപ്പ് വഴിയാണ് കേബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെങ്കില്‍ ഇതേ ഗവേഷകന്‍റെ സ്ഥാപനം വഴിയാണ് ട്വിറ്ററിലെയും വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്.

2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാങ്ങിയിട്ടുണ്ടെന്നാണ് പ്രമുഖ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇങ്ങനെ എത്ര പേരുടെ വിവരങ്ങൾ ചോർത്തിയെന്ന വ്യക്തമല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top