ഡാളസ് മെയ് 4 ന് നടക്കുന്ന എന്‍ ആര്‍ എ വാര്‍ഷികത്തില്‍ ട്രംപും പെന്‍സും പങ്കെടുക്കും

penceഡാളസ്: നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ മെയ് ആദ്യവാരം ഡാളസില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 4 ന് നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പങ്കെടുക്കും. കഴിഞ്ഞ 2 വര്‍ഷത്തേയും വാര്‍ഷിക യോഗങ്ങളില്‍ പ്രസിഡന്റ് ട്രംമ്പ് പങ്കെടുത്തിരുന്നു.

കെ. ബെയ്ലി ഹച്ചിന്‍സണ്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ട്രംപ് പ്രസംഗിക്കുന്നത്. എന്‍ആര്‍എ മെമ്പര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം. സാധാരണ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കും കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുന്നതിന് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് കര്‍ശനമായി തടഞ്ഞിട്ടുണ്ട്.

രാജ്യത്ത് ഗണ്‍വയലന്‍സ് വര്‍ധിച്ചു വരുന്നതിനിടയില്‍ എന്‍ആര്‍എ കണ്‍വന്‍ഷനില്‍ ട്രംപ് നടത്തുവാനിരിക്കുന്ന പ്രസംഗത്തെ രാഷ്ട്രം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. തോക്കിന്റെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഡാളസ്സില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചു.

Print Friendly, PDF & Email

Related News

Leave a Comment