ബിജു മേനോന്‍ നയിക്കുന്ന ‘മധുരം സ്വീറ്റ് 18’ മെയ് 6 നു ഡാളസില്‍

STAGE PROGRAMഡാളസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ബിജു മേനോന്റെ നേതൃത്വത്തിലുള്ള ‘മധുരം സ്വീറ്റ് 18’ സ്റ്റാര്‍ ഷോ മെയ് 6 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമ്മാ ഈവന്റ് സെന്ററില്‍ നടക്കുന്നതാണെന്ന് എല്‍സണ്‍ സാമുവേല്‍ അറിയിച്ചു.

പ്രശസ്ത സിനിമാ താരം ബിജു മേനോന്‍ നേതൃത്വം നല്‍കുന്ന പരിപാടിയുടെ സംവിധായകന്‍ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ഷാഫിയാണ്. കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, നോബി എന്നിവര്‍ക്കൊപ്പം നായികമാരായ ശ്വേതാ മേനോന്‍, മിയ ജോര്‍ജ്, ഗായത്രി സുരേഷ്, മഹാലക്ഷ്മി തുടങ്ങിയവരാണ് മലയാള ചലച്ചിത്ര രംഗത്ത് നിന്നും മധുരം 18 ന്റെ വേദിയില്‍ എത്തുന്നത്.

നജീം അര്‍ഷാദ്, കാവ്യാ അജിത്, വിഷ്ണു രാജ് തുടങ്ങിയ സംഗീത പ്രതിഭകളാണ് പ്രശസ്ത സംഗീത സംവിധായകന്‍ റോണി റാഫേല്‍ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്. സംഘത്തില്‍ 30 ല്‍പരം കലാപ്രതിഭകളും സാങ്കേതിക വിദഗ്ധരും ഉണ്ട്. മൂന്നര മണിക്കൂര്‍ നീളുന്ന നൃത്ത ഗാന കോമഡി ഇനങ്ങളടങ്ങുന്ന ‘മധുരം 18’ കലാപ്രേമികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും. ഡോ. ജോജി ജേക്കബ് വര്‍ഗീസ്, പ്രിന്‍സ് സക്കറിയ, ലൗസോണ്‍ എന്നിവര്‍ യഥാക്രമം ഷോ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. രാജു ഡാനിയേല്‍ 214 476 6584, എല്‍സണ്‍ ശാമുവേല്‍ 214 448 8556, ബോബന്‍ കൊടുവത്ത് 214 929 2292, ജിമ്മി ഫിലിപ്പ് 214 223 7530.

Print Friendly, PDF & Email

Related News

Leave a Comment