സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഇടവകയില്‍ പെരുന്നാള്‍ മഹാമഹം

statenisland_pic

സ്റ്റാറ്റന്‍ ഐലന്റ്: “അമേരിക്കയിലെ പുതുപ്പള്ളി’ എന്നു വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മെയ് മാസം 4,5, വെള്ളി, ശനി ദിവസങ്ങളില്‍, ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളേോവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു.

മെയ് 4 -നു വെള്ളിയാഴ്ച വൈകുന്നേരം 6.30 സന്ധ്യാ നമസ്ക്കാരം. 7.30 സുവിശേഷ പ്രസംഗം.

മെയ് അഞ്ചിന് ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം.

9.45 വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍.

11.30 അങ കൊടിതോരണങ്ങളുടെയും, അലങ്കരിച്ച രഥത്തിന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ റാസ.

1215 നേര്‍ച്ചവിളമ്പ്.

എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Very Rev.Fr.Paulose Adai Chorepiscopos(Vicar)- 718-648-8172
Dr.Skaria Oommen(Secretary)-908-875-3563
Mr.Jacob Mathew(Treasurer)-917-742-2102

Print Friendly, PDF & Email

Leave a Comment