Flash News

ഫെയ്സ്ബുക്കിലൂടെ ഉമ്മാക്കി കാണിച്ച് എന്നെ വിരട്ടാമെന്നു വിചാരിക്കേണ്ട; കേരളത്തില്‍ വന്നതിന്റെ ലക്ഷ്യം നേടിയിട്ടേ അടങ്ങൂ എന്ന് വി എച്ച് പി നേതാവ് സാധ്വി സരസ്വതി

May 4, 2018

Sadhvi-Saraswati-Ji-830x412പ്രണയം നടിച്ചു മതം മാറ്റുന്നവരുടെ കഴുത്തുവെട്ടണമെന്ന വിഎച്ച്പി നേതാവ് സാധ്വി സരസ്വതിയുടെ വാക്കുകള്‍ വിവാദത്തിലായിരുന്നു. തുടര്‍ന്ന് മലയാളികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം ഇവര്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ഇത്രയധികം പൊങ്കാലകള്‍ ഉണ്ടായിട്ടും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സാധ്വിയുടെ നിലപാട്. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനേയും പുച്ഛിച്ച് തള്ളിയാണ്‌സാധ്വി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നാണ് ഫേസ്ബുക്കിലെ കുറിപ്പില്‍ സാധ്വി പറയുന്നത്. താന്‍ കേരളത്തില്‍ വന്നതിന്റെ ഉദ്ദേശം രാജ്യത്തിന്റെയും മതത്തിന്റെയും സനാതന സംസ്‌ക്കാരത്തിന്റെയും സംരക്ഷയേയും സ്ത്രീ സുരക്ഷയേയും ഗോ സുരക്ഷയേയും കരുതിയിട്ടാണ്. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്നതും തന്റെ ലക്ഷ്യമാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് രപകാരം കേരള പൊലീസ് കേസ് എടുത്തിരിക്കുന്നത് നിയമപരമായി നേരിടുമെന്നും ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

കാസര്‍കോട് ബദിയടുക്കയില്‍ വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സാധ്വി വിവാദമായ പ്രസംഗം നടത്തിയത്.

‘ഒരു ലക്ഷം രൂപ മൊബൈല്‍ ഫോണിനു മുടക്കുന്നവര്‍ 1000രൂപയ്ക്ക് ഒരു വാള്‍ കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്കു സമ്മാനിക്കണം. പ്രണയം നടിച്ചു മതം മാറ്റുന്നവരെ ഇത് ഉപയോഗിച്ചു വേണം കൊല്ലാന്‍.’ പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തില്‍ കഴുത്തറുക്കണമെന്നും അവര്‍ പറഞ്ഞു.

‘ഹിന്ദുക്കള്‍ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോവുകയുള്ളു. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയിലെ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും.’ ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സനാതന്‍ ധര്‍മപ്രചാര്‍ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top