യു.എസിന്റെ ഭീഷണിക്കു ഉത്തര കൊറിയ വഴങ്ങിയെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് കൈയ്യടി നേടാന്‍ ശ്രമിക്കരുതെന്ന് ഉത്തര കൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്കി. യു എസിന്റെ ഉപരോധങ്ങളോ സമ്മര്‍ദ്ദങ്ങളോ കണ്ടു ഭയന്നല്ല അണ്വായുധ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെച്ചതെന്നും, ഇക്കാര്യത്തില്‍ മറ്റുള്ളവരെ യുഎസ് തെറ്റിദ്ധരിപ്പിക്കരുതെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും നടന്ന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു അണ്വായുധ പരീക്ഷണങ്ങള്‍ നിര്‍ത്തി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചത്. അല്ലാതെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിരട്ടല്‍ വിദ്യ കൊണ്ടല്ലെന്നും, ഇതിന്റെ പേരില്‍ ട്രംപിന്റെ ക്രഡിറ്റ് നേടാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വ്യക്തമാക്കി.
ഉത്തരകൊറിയയുമായുള്ള സമാധാന നീക്കങ്ങളുടെ പേരില്‍ ഡൊണള്‍ഡ് ട്രംപിനു നൊബേല്‍ സമ്മാനം നല്‍കണമെന്ന് മൂണ്‍ ജെ ഇന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് കിം ജോംഗ് ഉന്നിനെ പ്രകോപിപ്പിച്ചത്. യു.എസിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ ഉടനടി നിര്‍ത്തിയില്ലെങ്കില്‍ സമാധാന ശ്രമങ്ങള്‍ക്ക് വിപരീതഫലമായിരിക്കും ഉണ്ടാകുക എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെത്തുടര്‍ന്നു നിരവധി ഉപരോധങ്ങളാണ് യുഎസ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പ്രതികരിച്ചു. ‘മനുഷ്യാവകാശ പ്രശ്നങ്ങളും ദക്ഷിണകൊറിയയിലെ സൈനിക വിന്യാസങ്ങളും കാട്ടി ഉത്തരകൊറിയയെ യുഎസ് പ്രകോപിപ്പിച്ചിട്ടില്ല. സമാധാനം ആഗ്രഹിക്കുന്ന ഉത്തരകൊറിയുടെ നീക്കത്തെ അവരുടെ ദൗര്‍ബല്യമായി കാണരുത്’- വിദേശ്യകാര്യ വക്താവിനെ ഉദ്ധരിച്ച് കെസിഎന്‍എ വ്യക്തമാക്കി.
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള ചരിത്ര സന്ദര്‍ശനത്തിനു ശേഷം ആഴ്ചകള്‍ക്കുള്ളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ കിം ജോങ് ഉന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് യുഎസിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തര കൊറിയയുടെ പ്രസ്താവന വൈറ്റ് ഹൗസ് തള്ളി. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരകൊറിയയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ തുടരാനാണു ട്രംപിന്റെ തീരുമാനം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply