ഫൊക്കാനാ നാഷണല്‍ സ്പെല്ലിംഗ് ബീയുടെ ഭാഗമായി ന്യൂ യോര്‍ക്ക് റീജിയന് സംഘടിപ്പിച്ച റീജിയണല്‍ സ്പെല്ലിംഗ് മത്സരത്തില്‍ ഇസബല്‍ അജിത് , എബി അലക്സ്, സിറില്‍ മാത്യു എന്നിവര്‍ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മെയ് 6 ന് ഞായറാഴ്ച ന്യൂ യോര്‍ക്ക് എല്‍മോണ്ടില്‍ ഉള്ള കേരളാ സെന്ററില്‍ വെച്ചാണ് മത്സരം അരങ്ങേറിയത്. ന്യൂ യോര്‍ക്ക് സ്മിത്ത്ടൗണ്‍ അക്കംസെറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇസബല്‍ അജിത്. കഴിഞ്ഞ വര്‍ഷം സ്കൂള്‍ സ്പെല്ലിങ് ബീ മത്സരത്തിലുംഇസബല് ഒന്നാം സ്ഥാനം നേടിയിരുന്നു. ന്യൂ യോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റ് അജിത് കൊച്ചുകുടിയിലിന്റെ മകളാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കി.
രണ്ടാം സ്ഥാനത്തെത്തിയ എബി അലക്സ് റോക്കലാം കൗണ്ടയില്‍ നിന്നുള്ള വിദ്ധാര്ഥിയാണ്. റോക്കലാം കൗണ്ടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ഇലക്ട് അലക്സ് ഏബ്രഹാമിന്റെ മകനാണ് കൊച്ചു മിടുക്കനായ എബി അലക്സ്. സിറില്‍ മാത്യു മൂന്നാം സമ്മാനം കരസ്ഥമാക്കി.
2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ന്യൂ യോര്‍ക്ക് റീജിയനെ പ്രതിനിധീകരിച്ച് ഇസബല്‍ അജിത് , എബി അലക്സ്, സിറില്‍ മാത്യു എന്നിവര്‍ പങ്കെടുക്കുന്നതാണ്. വിജയികള്‍ക്ക് അവാര്‍ഡിനൊപ്പം യഥാക്രമം രണ്ടായിരം , ആയിരം, അഞ്ഞൂറ് ഡോളര്‍ കാഷ് അവാര്‍ഡാണ് ഫൊക്കാനാ വാഗ്ദാനം ചെയ്തിരിക്കുന്നത്.
സ്പെല്ലിങ് ബീ കോര്‍ഡിനേറ്റര്‍ ആയി ഗണേഷ് നായരും, വിധികര്‍ത്താക്കളായി ബിന്ദു കൊച്ചുണ്ണി, ഡാനി തോമസ്, രവി വള്ളിക്കെട്ട് എന്നിവരും പ്രവര്‍ത്തിച്ചു.
ഫൊക്കാനാ ഭാരവാഹികളായ ഫിലിപ്പോസ് ഫിലിപ്പ് , പോള്‍ കറുകപ്പള്ളില്‍ , ജോയി ഇട്ടന്‍ ,മാധവന് നായര്‍ , ലീല മാരേട്ട്, ടറണ്സണ് തോമസ്,വിനോദ് കെയര്‍ക് ,ടി.എസ്.ചാക്കോ, ശ്രീകുമാര്‍ ഉണ്ണിത്താന് ,ഗണേഷ് നായര്‍ ,അലക്സ് തോമസ് , ശബരി നായര്‍,കെ.പി . ആന്‍ഡ്രൂസ്,സജിമോന്‍ ആന്റിണി ,മേരി കുട്ടി മൈക്കിള്‍ , മേരി ഫിലിപ്പ്, സജി പോത്തന്, ലൈസി അലക്സ്, ഷേര്‍ലി സെബാസ്റ്റണ്‍ , ആന്റോ വര്‍ക്കി എന്നിവര്‍ റീജിയണല്‍ സ്പെല്ലിംഗ് ബീ മത്സരത്തിന്റെ വിജയികളെ ട്രോഫികള്‍ നല്കി അനുമോദിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply