Flash News

ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും മാതൃദിനാഘോഷവും മെയ് 13 ഞായറാഴ്ച

May 8, 2018 , മൊയ്തീന്‍ പുത്തന്‍‌ചിറ

inauguration banner1 REDUCEDന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ 2018- 2020 കാലയളവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും, പ്രസ് ക്ലബ്ബിന്റെ പതിനൊന്നാം വാര്‍ഷികവും, മാതൃദിനവും സം‌യുക്തമായി ആഘോഷിക്കുന്നു.

മെയ് 13 ഞായറാഴ്ച വൈകീട്ട് 5:00 മണിക്ക് ന്യൂജെഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ (Edison Hotel, 1176 King Georges Post Road, Edison, New Jersey 08837) വെച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് രാജു പള്ളത്ത് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തൃത്താല എം.എല്‍.എ. വി.ടി. ബല്‍‌റാം മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍‌വ്വഹിക്കും. കൂടാതെ ഇന്ത്യാ പ്രസ് ക്ലബ്ബ് ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ് എന്നിവരും പങ്കെടുക്കും.

നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക സ്ഥാപിതമായിട്ട് പതിനൊന്നു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍, പ്രസ് ക്ലബ്ബിന്റെ പതിനൊന്നാം വാര്‍ഷികവും അന്നേ ദിവസം ആഘോഷിക്കും. ഇന്ത്യാ പ്രസ് ക്ലബ്ബ് സമൂഹത്തിനു നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെക്കുറിച്ചറിയാനും ഭാവിയില്‍ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചറിയുവാനും നിങ്ങളെ ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു. കൂടാതെ, ലോക മാതൃദിനമായ അന്ന് അമ്മമാരെ ആദരിക്കുന്ന ചടങ്ങും നടക്കും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലും കാനഡയിലും ചാപ്റ്ററുകളുള്ള ഐ.പി.സി.എന്‍.എ, ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ സഹകരണത്തോടെ അവയെല്ലാം പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കായി സെമിനാറുകള്‍, സമ്മേളനങ്ങള്‍, ശില്പശാലകള്‍ എന്നിവ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ, യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ നല്‍കാനും, അവരെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശീലനവും മറ്റും ദേശീയ കമ്മിറ്റിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദര്‍ശധീരനും വ്യത്യസ്ത രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ യുവ നേതാവുമായ തൃത്താല എം.എല്‍.എ വി.ടി. ബല്‍‌റാമിന്റെ സാന്നിധ്യമാണ് ഈ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും, ജനസേവനങ്ങളെക്കുറിച്ചും ചോദിച്ചറിയാനും മനസ്സിലാക്കാനും ഈ വേദി എല്ലാവര്‍ക്കും ഉപകരിക്കും. ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, ഫിലഡല്‍‌ഫിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍‌ഗ്രസ് നേതാക്കളും അനുഭാവികളും സദസ്സിനെ സമ്പുഷ്ടമാക്കും.

ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളും അംഗങ്ങളും കൂടാതെ ദേശീയ നേതൃത്വവും, ഫിലഡല്‍‌ഫിയ ചാപ്റ്റര്‍ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, ഫിലഡല്‍‌ഫിയ എന്നിവിടങ്ങളിലെ സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കളും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുഖ്യാതിഥി വി.ടി. ബല്‍‌റാമും പ്രസ് ക്ലബ് അംഗങ്ങളും സംഘടനാ നേതാക്കളും പൊതുജനങ്ങളും ഒന്നിച്ചുള്ള ഒരു സംവാദത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കും. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (പ്രസിഡന്റ്) 732 429 9529, മൊയ്തീന്‍ പുത്തന്‍‌ചിറ (സെക്രട്ടറി) 518 894 1271, ബിനു തോമസ് (ട്രഷറര്‍) 516 322 3919, ജോര്‍ജ് തുമ്പയില്‍ (വൈസ് പ്രസിഡന്റ്) 973 943 6164, ഷിജോ പൗലോസ് (ജോ. സെക്രട്ടറി) 201 238 9654.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top