തൃശ്ശൂര്‍ പൂരം ഗംഭീരമാക്കിയതിന് മുഖ്യമന്ത്രിക്ക് ദേവസ്വം സെക്രട്ടറി നന്ദി അറിയിച്ചു

3760-copyതൃശ്ശൂര്‍: എന്നത്തേയും പോലെ പൂരം ഗംഭീരമാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും പിന്തുണയ്ക്കും സഹായത്തിനും തിരുവമ്പാടി ദേവസ്വം മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ചു. ദേവസ്വം സെക്രട്ടറി പ്രൊ. മാധവന്‍കുട്ടിയാണ് നന്ദിയറിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

ക്രമസമാധാനം, ശുചീകരണം, ആന എഴുന്നള്ളിപ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ സംവിധാനം മാതൃകാപരമായാണ് പ്രവര്‍ത്തിച്ചതെന്ന് ദേവസ്വം സെക്രട്ടറി പ്രൊ. മാധവന്‍കുട്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പൂരം കാണാനെത്തിയത് സംഘാടകര്‍ക്ക് മുഴുവന്‍ വലിയ ആഹ്‌ളാദമായി. കുടമാറ്റം മുഴുവന്‍ കണ്ട മുഖ്യമന്ത്രി വെടിക്കെട്ടും കണ്ടാണ് മടങ്ങിയത്. ഇതിന് മുമ്പ് ഒരു മുഖ്യമന്ത്രിയും തൃശ്ശൂര്‍ പൂരത്തിന് ഇത്രയും സമയം ചെലവഴിച്ചിട്ടില്ല. മന്ത്രിമാരായ എ.സി. മൊയ്തീനും, വിഎസ് സുനില്‍കുമാറും സംഘാടകരെപ്പോലെ കൂടെ നിന്നു. കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിച്ചത് സര്‍ക്കാരിന്റെ സമയോചിത ഇടപെടലുകളാണെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.

തൃശൂർ എലൈറ്റ് ഹോട്ടലിന്റെ 853 മുറിയിലിരുന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കണ്ടത്. മുഖ്യമന്ത്രി ഹോട്ടലിന്റെ ടെറസിൽ കയറിയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് കണ്ടത്. തിരുവമ്പാടിയുടെ വെടിക്കെട്ടും പൂരനഗരത്തെ പ്രകമ്പനം കൊള്ളിച്ചു. രണ്ടു ദേശങ്ങളിലുമായി 160 അമിട്ടുകളാണ് മാനത്ത് വിരിഞ്ഞത്.

കർശനമായ പരിശോധനകൾക്ക് ശേഷമാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. വെടിക്കെട്ടിന്റെ സമയത്ത് സ്വരാജ് റൗണ്ടിൽ ആളുകളെ നിർത്തിയിരുന്നില്ല.

Print Friendly, PDF & Email

Leave a Comment