Flash News

ഫോമ നോമിനേഷനുള്ള അവസാന തീയതി മെയ് 12

May 9, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

getPhotoഫോമയുടെ 2018-20 ലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 7 ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ന്യൂജേഴ്‌സിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫോമയുടെ എല്ലാ അംഗസംഘടനകള്‍ക്കും ഇമെയിലിലൂടെ
തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ അറിയിച്ചു.

ചിക്കാഗോയിലെ റിനയന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചാണ് ഫോമയുടെ 2018- 20 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധമായും മികവുറ്റ രീതിയില്‍ നടത്തുവാന്‍ അംഗസംഘടനാ നേതാക്കളുടേയും അംഗസംഘടനകളുടേയും പരിപൂര്‍ണ്ണമായ സഹകരണം കമ്മീഷണര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.

ഫോമ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍:

1. ഫോമയുടെ 2018-20 ലേക്കുള്ള നോമിനേഷന്‍ നല്‍കേണ്ട അവസാന തീയതി മെയ് 12, 2018

• നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 22

• നോമിനേഷന്‍ ഫോമ വെബ്‌സൈറ്റില്‍ നിന്നും പ്രന്റ്ഔട്ട് എടുക്കുകയോ, fomaaelection2018@gmail.com-എന്ന ഇമെയിലൂടെ ആവശ്യപ്പെടുകയോ ചെയ്താല്‍ അയച്ചു കൊടുക്കുന്നതാണ്.

• നോമിനേഷന്‍ ഫോമില്‍ അംഗസംഘടനാ പ്രസിഡന്റും സെക്രട്ടറിയും ഒപ്പു വെച്ചിരിക്കണം.

• നോമിനേഷന്‍ ഫോമും ചെക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന് താഴെപ്പറയുന്ന അഡ്രസില്‍ അയക്കണം.
അനിയന്‍ ജോര്‍ജ്, 139 E Grant Ave, Roselle Park, NJ 07201

2. ഫോമ ഇലക്ഷന്‍ ഡെലിഗേറ്റ് ലിസ്റ്റുകള്‍ അയയേക്കണ്ടത് സംഘടനയുടെ ജനറല്‍ സെക്രട്ടറിക്കാണ്.

3. ഫോമ ഇലക്ഷന്‍ ഡെലിഗേറ്റ്‌സ് മീറ്റിംഗും (ജനറല്‍ കൗണ്‍സില്‍), മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാമും ജൂണ്‍ 21 വ്യാഴാഴ്ച വൈകിട്ട് 9 മണിക്കാണ്.

4. ഫോമ ഇലക്ഷന്‍ ജൂണ്‍ 22-ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ആയിരിക്കും.

5. വോട്ടെണ്ണല്‍ ജൂണ്‍ 22-ന് 12 മണിക്ക് ആരംഭിക്കുകയും ഫലപ്രഖ്യാപനം ജൂണ്‍ 23-നു ശനിയാഴ്ച ബാങ്ക്വറ്റ് മീറ്റിംഗില്‍ നടത്തുന്നതാണ്.

6. യൂത്ത് നോമിനേഷന്‍ നല്‍കേണ്ട പ്രായപരിധി 18-നും 30 -നും ഇടയില്‍.

7. ഏതു റീജിയനില്‍ നിന്നാണ് ഡെലിഗേറ്റ്‌സ് വരുന്നത്, അവര്‍ക്ക് അവരുടെ റീജിയനിലെ വൈസ് പ്രസിഡന്റിനേയും, രണ്ട് നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സിനേയും തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാം (ഇലക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം.).

8. നാഷണല്‍ അഡൈസറി ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അംഗ സംഘടനകളുടെ പ്രസിഡന്റിനും, മുന്‍ പ്രസിഡന്റിനും (അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍) നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടായിരിക്കുകയുള്ളൂ.

9. വോട്ട് ചെയ്യുന്ന ഡെലിഗേറ്റുകള്‍ ഫോട്ടോ ഐ.ഡി (ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്റ്റേറ്റ് ഐഡി ഇവയിലേതെങ്കിലും) കൊണ്ടുവരേണ്ടതാണ്.

ഫോമാ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥികളും, സംഘടനാ ഭാരവാഹികളും പാലിക്കേണ്ട പെരുമാറ്റച്ചട്ടം

1. ഫോമയുടെ ലോഗോ, ഫോമ ഇമെയില്‍ എന്നിവ സ്ഥാനാര്‍ത്ഥികളുടെ പരസ്യത്തിനായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

2. ഫോമയുടെ ഔദ്യോഗിക ഭാരവാഹികള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്കായി പരസ്യമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

3. ഒന്നില്‍ കൂടുതല്‍ ഡെലിഗേറ്റുകള്‍ ഒരുമിച്ച് വോട്ട് ചെയ്യുകയോ, വോട്ടുകള്‍ പരസ്പരം കാണിക്കുകയോ ചെയ്യരുത്.

4. ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ സ്വാധീനങ്ങളിലൂടെ സ്ഥാനാര്‍ത്ഥികള്‍ ഡെലിഗേറ്റുകളെ സ്വാധീനിക്കരുത്.

5. സ്ഥാനാര്‍ത്ഥികള്‍ ക്യാഷ്, ലിക്കര്‍ അല്ലെങ്കില്‍ മറ്റ് സൗകര്യങ്ങള്‍ നല്‍കി വോട്ടേഴ്‌സിനെ സ്വാധീനിക്കരുത്.

6. ഇലക്ഷന്‍ ദിവസം സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രവര്‍ത്തകരോ വോട്ടിംഗ് സെന്ററില്‍ നിന്നും പത്തടി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ദൂരത്തോ കാമ്പയിന്‍ നടത്തുവാന്‍ ശ്രദ്ധിക്കുക

7. എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായ പരാമര്‍ശങ്ങളോ, മറ്റ് അവഹേളനപരമായ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.

8. ഫോമ ഇലക്ഷനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും, ഏതെങ്കിലും എതിര്‍പ്പോ, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ കമ്മീഷണര്‍മാരെ അറിയിക്കുക.

ഒരിക്കല്‍ക്കൂടി ഇലക്ഷന്‍ സുഗമമായ രീതിയില്‍ നടത്തുവാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

നന്ദിപൂര്‍വ്വം

അനിയന്‍ ജോര്‍ജ് (908 337 1289), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 561 8402), ഷാജി ഏഡ്വേര്‍ഡ് (917 439 0562).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top